ഷാജിയും ബ്ലെസ്സിയും വീണ്ടും നേര്‍ക്കുനേര്‍

By Staff

ഒരേ താരത്തോടൊപ്പം വീണ്ടും മറ്റൊരു ഉത്സവസീസണില്‍ വിജയം കൊയ്യാനെത്തുന്ന ഷാജി കൈലാസും ബ്ലെസ്സിയും വീണ്ടും നേര്‍ക്കുനേര്‍. 2004ലും ഇതു പോലെ ഇരുവരും മുഖാമുഖമെത്തിയിരുന്നു.

2004ലെ ഓണത്തിന് മോഹന്‍ലാല്‍ ചിത്രം നാട്ടുരാജാവുമായാണ് ഷാജി കൈലാസെത്തിയത്. ആറാം തമ്പുരാനും നരസിംഹവും സൂപ്പര്‍വിജയത്തിലേക്കെത്തിച്ച ടീം വീണ്ടുമൊന്നിച്ചപ്പോള്‍ വന്‍വിജയമായിരുന്നു പ്രതീക്ഷ. അക്കൊല്ലത്തെ ഓണം റിലീസിംഗുകളില്‍ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രവും ഷാജി-ലാല്‍ ടീമിന്റെ നാട്ടുരാജാവായിരുന്നു.

മറുവശത്ത് മമ്മൂട്ടി ചിത്രവുമായെത്തിയത് ബ്ലെസ്സിയാണ്. അന്ന് ബ്ലെസ്സി നവാഗതന്‍. തന്റെ ആദ്യചിത്രമായ കാഴ്ചയുമായി വലിയ പരസ്യകസര്‍ത്തുകളോ ബഹളങ്ങളോയില്ലാതെ ബ്ലെസ്സി എന്ന സംവിധായകനെത്തി. ഓണദിനത്തില്‍ റിലീസ് ചെയ്ത ചിത്രത്തിന് ആദ്യദിവസങ്ങളില്‍ പ്രേക്ഷകര്‍ തീരെ കുറവ്. എന്നാല്‍ വൈകാതെ ബ്ലെസ്സി ചിത്രത്തോടുള്ള പ്രേക്ഷകരുടെ പ്രതികരണത്തിന് മാറ്റം വന്നു. ഹൃദയസ്പര്‍ശിയായ ഒരു മനോഹര ചിത്രമെന്ന പ്രേക്ഷകാഭിപ്രായം ചിത്രം നേടിയെടുത്തപ്പോള്‍ കാഴ്ച സൂപ്പര്‍ഹിറ്റ്. പ്രതീക്ഷകള്‍ക്കൊപ്പം ഉയരാനാവാതെ ഷാജിയുടെ നാട്ടുരാജാവ് ശരാശരി വിജയത്തിലൊതുങ്ങി.

ഇത്തവണത്തെ ക്രിസ്മസിന് വീണ്ടും ഷാജിയും ബ്ലെസ്സിയും തങ്ങളുടെ ചിത്രങ്ങളുമായി നേര്‍ക്കുനേരെത്തുന്നു. ഷാജിയുടെ നായകന്‍ മോഹന്‍ലാല്‍ തന്നെ. ബ്സെസ്സി വീണ്ടും മമ്മൂട്ടിക്കൊപ്പം. ഇത്തവണയും ആദ്യം റിലീസ് ചെയ്യുന്നത് ഷാജി-ലാല്‍ ടീമിന്റെ ചിത്രമാണ്. ബാബാ കല്യാണി ഡിസംബര്‍ 15ന് തിയേറ്ററുകളിലെത്തും. ഒരാഴ്ചക്കു ശേഷമാണ് ബ്ലെസ്സി-മമ്മൂട്ടി ടീമിന്റെ പളുങ്ക് എത്തുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസിനും ഷാജി, ബ്ലെസ്സി ചിത്രങ്ങള്‍ മത്സരിക്കാനെത്തിയിരുന്നു. തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രവുമായി ബ്ലെസ്സിയും സുരേഷ് ഗോപി നായകനായ ടൈഗറുമായി ഷാജിയും. തന്മാത്ര കേരളത്തിലെമ്പാടും ചര്‍ച്ചാ വിഷയമായി. ബ്ലെസ്സിയും മോഹന്‍ലാലും സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പെടെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്തു. ടൈഗര്‍ നേടിയത് ശരാശരി കളക്ഷന്‍.

ഇത്തവണത്തെ ക്രിസ്മസിനായി ഷാജി പതിവു പോലെ മറ്റൊരു ആക്ഷന്‍ ത്രില്ലറാണ് ഒരുക്കിയിരിക്കുന്നത്. ജീവിതബന്ധങ്ങളുടെ കഥ പറയുന്നതില്‍ വ്യത്യസ്തമായ ആഖ്യാനരീതി കാഴ്ചയിലും തന്മാത്രയിലും വരച്ചുകാട്ടിയ ബ്ലെസ്സിയുടെ പളുങ്ക് ആ ജനുസില്‍ പെടുന്ന മറ്റൊരു ചിത്രമാണ്. ഇത്തവണ വിജയം ആരു കൊയ്യും?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X