പ്രണയകഥയുമായി ഫാസില്‍ വീണ്ടും
പ്രണയകഥയുമായി ഫാസില്‍ വീണ്ടും
ഡിസംബര്‍ 10, 2000
മലയാളത്തില്‍ ഒട്ടേറെ പ്രണയകഥകള്‍ ഒരുക്കിയ ഫാസില്‍ വീണ്ടും എത്തുന്നു. അമ്മു ആര്‍ട്സിന്റെ ബാനറില്‍ ഫാസില്‍ തന്നെയാണ് പുതിയ പ്രണയ ചിത്രം നിര്‍മ്മിക്കുന്നത്.
നടീനടന്മാരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നായകനും നായികയും പുതുമുഖങ്ങളായിരിക്കും. ചിത്രത്തിന്റെ പൂജയും റെക്കോര്‍ഡിംഗും ചെന്നൈയില്‍ നടന്നു. താമസിയാതെ തന്നെ ഷൂട്ടിംഗും തുടങ്ങും.
മഞ്ഞില്‍ വിരഞ്ഞ പൂക്കളില്‍ തുടങ്ങി അനിയത്തിപ്രാവില്‍ എത്തി നില്‍ക്കുന്ന ഫാസിലിന്റെ പ്രണയ ചിത്രങ്ങള്‍ എന്നും പുതിയൊരു സന്ദേശവുമായാണ് എത്താറ്. പുതിയ ചിത്രത്തിലും ഫാസില്‍ അങ്ങനെ ഒരു പരീക്ഷണത്തിനാണ് മുതിരുന്നത്. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് പ്രണയസങ്കല്പങ്ങള്‍ക്ക് വന്ന വ്യതിയാനവും നിറഭേദങ്ങളുമൊക്കെ പുതിയ ചിത്രത്തില്‍ ഉണ്ടാകും.


Click it and Unblock the Notifications