പൃഥ്വിരാജിന് ഗീതു നായിക

By Staff

പൃഥ്വിരാജിന് ഗീതു നായിക
ഡിസംബര്‍ 12, 2003

പൃഥ്വിരാജിനെ നായകനാക്കി ശ്യാമപ്രസാദ് ഒരുക്കുന്ന അകലെ എന്ന ചിത്രത്തില്‍ നായികയാവുന്നത് ഗീതു മോഹന്‍ദാസ്. ഗീതു മോഹന്‍ദാസും പൃഥ്വിരാജും ഒന്നിച്ചഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ജോസ് തോമസിന്റെ റിലീസ് ചെയ്യാത്ത ഫിഫ്റ്റി ഫിഫ്റ്റിയില്‍ ഗീതുവാണ് പൃഥ്വിരാജിന്റെ നായിക.

ബോക്ഷു ദി മിത്ത് എന്ന ഇംഗ്ലീഷ് ചിത്രത്തിന് ശേഷം അകലെയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ശ്യാമപ്രസാദ്. ചിത്രത്തിന്റെ നിര്‍മാതാവായ ടോം ജോസ് അകലെയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിന് ശേഷം കോലോത്ത് ഫിലിംസിന്റെ ബാനറില്‍ ടോം ജോസ് നിര്‍മിക്കുന്ന ചിത്രമാണ് അകലെ.

ഷീല അകലെയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ ഷീലയ്ക്ക് സത്യന്‍ അന്തിക്കാടിന്റെ മനസിനയ്ക്കരെ എന്ന ചിത്രത്തിന് ശേഷം ലഭിക്കുന്ന അഭിനയപ്രധാനമായ വേഷമാണ് അകലെയിലേത്.

നടി കുക്കു പരമേശ്വരനാണ് ചിത്രത്തിന്റെ സഹസംവിധായിക. ഛായാഗ്രഹണം എസ്. കുമാര്‍. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകരുന്നു. ചിത്രീകരണം കണ്ണൂരില്‍ നടന്നുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X