മമ്മൂട്ടി-ഷാജി കൈലാസ് ചിത്രം വരുന്നു
മമ്മൂട്ടി-ഷാജി കൈലാസ് ചിത്രം വരുന്നു
ഡിസംബര്‍ 12, 2003
ഒരു ഇടവേളക്ക് ശേഷം സൂപ്പര്‍ സംവിധായകനായ ഷാജി കൈലാസും സൂപ്പര്‍താരം മമ്മൂട്ടിയും ഒന്നിക്കുന്നു. എസ്. എന്‍. സ്വാമിയാണ് മമ്മൂട്ടി-ഷാജി കൈലാസ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
വല്യേട്ടന്‍ ആണ് മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ഒടുവിലത്തെ ചിത്രം. ദി ട്രൂത്ത്, ദി കിംഗ് എന്നിവയാണ് മമ്മൂട്ടി-ഷാജി കൈലാസ് ടീമിന്റെ മറ്റ് ചിത്രങ്ങള്‍. മൂന്ന് ചിത്രങ്ങളില്‍ ദി കിംഗും വല്യേട്ടനും സൂപ്പര്‍ ഹിറ്റുകളായി.
ദി ട്രൂത്തിന് തിരക്കഥയൊരുക്കിയിരുന്നത് എസ്. എന്‍. സ്വാമിയാണ്. പുതിയ ചിത്രത്തിലൂടെ ഷാജി കൈലാസ്-എസ്. എന്‍. സ്വാമി- മമ്മൂട്ടി ടീം വീണ്ടും ഒന്നിക്കുകയാണ്. മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുവരുന്ന സേതുരാമയ്യര്‍ സിബിഐ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് എസ്. എന്‍. സ്വാമിയാണ്.
സ്വര്‍ഗചിത്രയാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത ഓണത്തിന് ചിത്രം തിയേറ്ററിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജോലികള്‍ പുരോഗമിക്കുകയാണ്.


Click it and Unblock the Notifications