സുരേഷ് ഗോപി വീണ്ടും ആക്ഷന്‍ ഹീറോ

By Staff

സുരേഷ് ഗോപി വീണ്ടും ആക്ഷന്‍ ഹീറോ
ഡിസംബര്‍ 10, 2004

ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷങ്ങളില്‍ തിളങ്ങാനെത്തുന്നു. ഹിറ്റുകളൊന്നും തീര്‍ക്കാനാവാതെ ഇമേജില്‍ ക്ഷീണം സംഭവിച്ചതിനെ തുടര്‍ന്ന് സൂപ്പര്‍താര പരിവേഷം മാറ്റിവച്ച് ലോ ബജറ്റ് ചിത്രങ്ങളിലെ വേഷങ്ങള്‍ ചെയ്യേണ്ടിവന്ന സുരേഷ് ഗോപി വീണ്ടുംആക്ഷന്‍ ഹീറോയായി സ്ത്രീനിലെത്തുന്നു.

അഭിനയിച്ച പല ചിത്രങ്ങളും പൂര്‍ത്തിയാക്കാനാവാതെ വരികയും പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ തിയേറ്ററിലെത്താതെ പോവുകയും ചെയ്യുന്ന കരിയറിലെ ക്ഷീണകാലത്താണ് സുരേഷ് ഗോപി പൊലീസ് വേഷങ്ങളിലൂടെ നവജീവന്‍ തേടുന്നത്. സുരേഷ് ഗോപി അഭിനയിച്ച ഹരികുമാറിന്റെ പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, അമ്പിളിയുടെ ചാമന്റെ കബനി എന്നിവ ഇതുവരെ തിയേറ്ററിലെത്തിയിട്ടില്ല. കമ്യൂണിസ്റ് , ഉള്ളം എന്നീ ചിത്രങ്ങളില്‍ സുരേഷ് ഗോപി നായകനാവുമെന്ന് അറിയിച്ചിരുന്നെങ്കിലും ഈ ചിത്രങ്ങളുടെ ചിത്രീകരണം ഇതുവരെ തുടങ്ങിയിട്ടില്ല. ഒന്നാം നിര സംവിധായകരാരും തന്നെ സുരേഷ് ഗോപിയെ സമീപിക്കാത്ത സാഹചര്യത്തിലാണ് തന്റെ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള രണ്ട് ചിത്രങ്ങളിലൂടെ സുരേഷ് ഗോപി തിരിച്ചുവരവിന് ശ്രമിക്കുന്നത്.

സൂപ്പര്‍താര, ആക്ഷന്‍ ഹീറോ പദവികള്‍ തനിക്കൊരുക്കി തന്ന ചിത്രങ്ങളുടെ ശില്പികളാണ് വീണ്ടും ഒരു തിരിച്ചുവരവിന് സുരേഷ്ഗോപിക്ക് വേദിയൊരുക്കുന്നത് എന്ന സവിശേഷത കൂടിയുണ്ട്. സൂപ്പര്‍താര പദവിയിലേക്ക് ഉയരാന്‍ സുരേഷ്ഗോപിക്ക് അവസരമൊരുക്കിയ ഏകലവ്യന്‍, കമ്മിഷണര്‍ എന്നിവയുടെ സംവിധായകനായ ഷാജി കൈലാസാണ് സുരേഷ് ഗോപി പൊലീസ് വേഷം ചെയ്യുന്ന ചിത്രങ്ങളിലൊന്ന് ഒരുക്കുന്നത്. ഏകലവ്യന്‍, കമ്മിഷണര്‍, ലേലം, പത്രം എന്നീ സൂപ്പര്‍ഹിറ്റ് സുരേഷ് ഗോപി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഈ നടന്‍ വീരനായക പരിവേഷമുള്ള പൊലീസ് വേഷമണിയുന്നു.

സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രത്തിന്റെ പേര് ഷൂട്ട് എന്നാണ്. ഏകലവ്യനിലേതു പോലെ യൂണിഫോമില്‍ പ്രത്യക്ഷപ്പെടാത്ത പൊലീസ് ഓഫീസറായാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. എഫ്ഐആര്‍ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപിയും ഷാജി കൈലാസും ഒന്നിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ബി. ഉണ്ണിക്കൃഷ്ണനാണ്.

രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് രഞ്ജി തന്നെയാണ്. പ്രേക്ഷകരുടെ നിലയ്ക്കാത്ത കൈയടി നേടിയ കമ്മിണറിലെ പൊലീസ് ഓഫീസര്‍ കഥാപാത്രമായ ഭരത്ചന്ദ്രന്‍ ഐപിഎസ് ഈ ചിത്രത്തിലൂടെ പുനര്‍ജനിക്കുകയാണ്.

കമ്മിഷണറിലേതു പോലെ കിടിലന്‍ സംഭാഷണങ്ങളാണ് പുതിയ ചിത്രത്തിലും രഞ്ജി ഒരുക്കിയിരിക്കുന്നത്. ഷൂട്ടില്‍ യൂണിഫോം അണിയാത്ത പൊലീസ് ഓഫീസറാണെങ്കില്‍ രഞ്ജി പണിക്കര്‍ ചിത്രത്തിലുടനീളം യൂണിഫോം അണിഞ്ഞാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്.

രഞ്ജി പണിക്കരുടെ നാല് സുഹൃത്തുക്കളാണ് ചിത്രം നിര്‍മിക്കുന്നത്. ഷാജി കൈലാസ്-സുരേഷ് ഗോപി ചിത്രം നിര്‍മിക്കുന്നതും ഇവര്‍ തന്നെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X