വിനീത് വീണ്ടും തെലുങ്കില്‍
വിനീത് വീണ്ടും തെലുങ്കില്‍
ഡിസംബര്‍ 10, 2004
മലയാളത്തിലും തമിഴിലും അവസരങ്ങള്‍ കുറഞ്ഞതോടെ വിനീത് വീണ്ടും തെലുങ്കില്‍ പരീക്ഷണത്തിനൊരുങ്ങുന്നു. താങ്ക്സ് എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് വീണ്ടും തെലുങ്കിലെത്തുന്നത്.
മലയാളത്തില്‍ ഇപ്പോള്‍ വിനീതിന് അവസരങ്ങള്‍ ഏറെ ലഭിക്കുന്നില്ല. ഒരിടവേളക്ക് ശേഷം ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചുവരവ് നടത്തിയ വിനീത് കമലിന്റെ പെരുമഴക്കാലം എന്ന ചിത്രത്തിലും വേഷമിട്ടു. പക്ഷേ പെരുമഴക്കാലത്തില്‍ നായകന്‍മാരിലൊരാളാണെങ്കിലും ഒരു ഗാനരംഗത്തില്‍ മാത്രമൊതുങ്ങുന്നതായിരുന്നു വിനീതിന്റെ വേഷം. ഈ ചിത്രത്തിന് ശേഷം മലയാളത്തില്‍ പുതിയ അവസരങ്ങളൊന്നും വിനീതിന് ലഭിച്ചിട്ടില്ല.
തമിഴിലും വിനീതിന് അവസരങ്ങള്‍ കുറവാണ്. ഈ സാഹചര്യത്തില്‍ തെലുങ്കില്‍ ലഭിച്ചിരിക്കുന്ന നായകവേഷം വിനീതിന് ആശ്വാസമാണ്. മാന്‍രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് താങ്ക്സ്.
ഭരതന്റെ മഞ്ജീരധ്വനിയുടെ റീമേക്കിലൂടെയാണ് വിനീത് തെലുങ്കിലെത്തിയത്. തമിഴിലെ ഹിറ്റ് ചിത്രം കാതല്‍ദേശത്തിന്റെ റീമേക്കില്‍ അബ്ബാസിനോടൊപ്പം ഇരട്ടനായകരിലൊരാളായി അഭിനയിച്ചു. ഏതാനും ചിത്രങ്ങളില്‍ കൂടി വിനീത് തെലുങ്കില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ഇവയില്‍ മിക്കതും പരാജയങ്ങളായിരുന്നു. എങ്കിലും ഒരു ഇടവേളക്ക് തെലുങ്കില്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് വിനീത്.


Click it and Unblock the Notifications