സുന്ദര്‍ദാസിന്റെ അമൃതത്തില്‍ കലാഭവന്‍ മണി
സുന്ദര്‍ദാസിന്റെ അമൃതത്തില്‍ കലാഭവന്‍ മണി
ഡിസംബര്‍ 11, 2000
സുന്ദര്‍ദാസും കിരീടം ഉണ്ണിയും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ കലാഭവന്‍ മണി നായകനാകുന്നു. അമൃതം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായിക പുതുമുഖമാണ്.
കലാഭവന്‍ മണിക്കു പുറമെ ജഗദീഷ്, നരേന്ദ്രപ്രസാദ്, രാജന്‍ പി. ദേവ്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, കെ.പി.എ.സി. ലളിത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
കഥയും തിരക്കഥയും സംഭാഷണവും ടി.എ. റസാഖ് എഴുതിയിരിക്കുന്നു. കൈതപ്രത്തിന്റെയും സച്ചിദാനന്ദന്‍ പുഴങ്കരയുടെയും വരികള്‍ക്ക് ജോണ്‍സണ്‍ ഈണം പകരുന്നു. ഛായാഗ്രഹണം കെ.പി. നമ്പ്യാതിരി.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ അവസാനം തൊടുപുഴയില്‍ തുടങ്ങും.


Click it and Unblock the Notifications