ജയറാമിന്റെ പുതിയ ചിത്രങ്ങള്‍ വരുന്നു
ജയറാമിന്റെ പുതിയ ചിത്രങ്ങള്‍ വരുന്നു
ഡിസംബര്‍ 11, 2002
ജയറാം മലയാളം വിടുന്നോ എന്ന പ്രേക്ഷകരുടെ സംശയം ഇല്ലാതാക്കിക്കൊണ്ട് ഇതാ ജയറാം തിരിച്ചുവരുന്നു. കൈയില്‍ ഒരു പിടി മലയാളം ചിത്രങ്ങളുമായാണ് ജയറാമിന്റെ വരവ്.
ജയറാം മലയാളത്തോട് വിടവാങ്ങി എന്ന മട്ടില്‍ കുറച്ചുകാലമായി ഇവിടെ ഊഹാപോഹങ്ങള്‍ അരങ്ങ് തകര്‍ക്കുകയായിരുന്നു. വസ്തുതകള്‍ വച്ച് നോക്കിയാല്‍ സംഭവം ശരിയാണോ എന്ന് ആര്‍ക്കും തോന്നിപ്പോകും. കാരണം, മലയാളത്തില്‍ ജയറാമിന് ചിത്രങ്ങള്‍ കുറഞ്ഞു. ജയറാം ചിത്രങ്ങളാകട്ടെ മലയാളത്തില്‍ പണ്ടേപ്പോലെ വിജയിയ്ക്കുന്നുമില്ല. തമിഴ്നാട്ടില്‍ സ്ഥിരതാമസമാക്കിയ ജമറാമിന് തമിഴിലാകട്ടെ തമിഴില്‍ ചിത്രങ്ങള്‍ കൂടുകയും ചെയ്തു. അപ്പോള്‍ ആര്‍ക്കും സ്വാഭാവികമായി തോന്നാവുന്ന സംശയമാണത്- ജയറാം മലയാളം വിടുകയാണോ?.
എന്നാല്‍ മലയാളം വിടാന്‍ ജയറാം തയ്യാറല്ല. ജയറാം, ജയറാമായത് മലയാളത്തില്‍ കൂടിയല്ലേ. അമ്മയെ മറക്കാനാവുമോ?
ജയറാമിന് ഇപ്പോഴിതാ വീണ്ടും മലയാളത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ കിട്ടിത്തുടങ്ങുന്നു. ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന സീതാകല്ല്യാണം തീര്‍ന്നാല്‍ ഉടനെ സുന്ദര്‍ ദാസിന്റെ ചിത്രത്തില്‍ ജയറാം അഭിനയിയ്ക്കും. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ജയറാം ചിത്രം വൈകാതെ തീയറ്ററുകളില്‍ എത്തുകയും ചെയ്യും. ഇതിന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്. ജൂലി ഗണപതി എന്ന മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗും നടക്കുന്നുണ്ട്.
സുന്ദര്‍ ദാസിന്റെ ചിത്രം ജനവരിയിലാണ് തുടങ്ങുന്നത്. കഥ സുന്ദര്‍ ദാസ് പൂര്‍ത്തിയാക്കി കഴിഞ്ഞു. പൃഥ്വിരാജ്, കാവ്യ മാധവന്‍ എന്നവരാണ് മറ്റ് അഭിനേതാക്കള്‍.


Click it and Unblock the Notifications