കുഞ്ചാക്കോ-നവ്യ ചിത്രം ജലോത്സവം
കുഞ്ചാക്കോ-നവ്യ ചിത്രം ജലോത്സവം
ഡിസംബര്‍ 11, 2003
കുഞ്ചാക്കോ ബോബനെയും നവ്യാനായരെയും നായികാനായകന്‍മാരാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജലോത്സവം എന്ന് പേരിട്ടു.
നവ്യാനായര്‍ കുഞ്ചാക്കോ ബോബന്റെ നായികയാവുന്നത് ആദ്യമായാണ്. നേരത്തെ കല്യാണരാമനില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നെങ്കിലും ദിലീപിന്റെ നായികയായിരുന്നു നവ്യ ഈ ചിത്രത്തില്‍.
ജലോത്സവത്തോടെ പുതിയൊരു താരജോഡി പിറയ്ക്കുകയാണ്. നവ്യയുടെ നായകനാവുന്ന മൂന്നാമത്തെ നടനാണ് കുഞ്ചാക്കോ ബോബന്‍. ദിലീപിന്റെയും പൃഥ്വിരാജിന്റെയും നായികയായാണ് നവ്യ ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ദിലീപിനൊപ്പം അഞ്ച് ചിത്രങ്ങളില്‍ നവ്യ നായികയായപ്പോള്‍ പൃഥ്വിരാജിന്റെ നായികയായത് രണ്ട് ചിത്രങ്ങളിലാണ്.
സിബി മലയിലിന്റെ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാവുന്നത് ആദ്യമായാണ്. നവ്യയുടെ അരങ്ങേറ്റചിത്രമായ ഇഷ്ടത്തിന്റെ സംവിധായകന്‍ സിബി മലയിലായിരുന്നു.
നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ജഗദീഷ്, സുജാത, വിജയകുമാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍. സിന്ധുരാജിന്റേതാണ് രചന.


Click it and Unblock the Notifications