»   » റഹ്മാന്‍ വീണ്ടും സജീവമാകുന്നു

റഹ്മാന്‍ വീണ്ടും സജീവമാകുന്നു

Posted By:
Subscribe to Filmibeat Malayalam

റഹ്മാന്‍ വീണ്ടും സജീവമാകുന്നു
ഡിസംബര്‍ 11, 2005

ബ്ലാക്കിലൂടെ മലയാളത്തില്‍ തിരിച്ചെത്തിയ റഹ്മാന്‍ വീണ്ടും സജീവമാകുന്നു. സൂപ്പര്‍താര ചിത്രങ്ങളിലെ ഉപനായകവേഷങ്ങളിലൂടെ റഹ്മാന്‍ മലയാളത്തില്‍ പതുക്കെ തിരക്കിലേക്ക് എത്തുകയാണ്.

ബ്ലാക്കിലെ പൊലീസ് ഓഫീസര്‍ വേഷത്തിലൂടെ റഹ്മാന്‍ ഒരു ഇടവേളക്കു ശേഷമുള്ള തിരിച്ചുവരവ് ഏറെ ശ്രദ്ധേയമാക്കിയിരുന്നു. മമ്മൂട്ടി നായകനായ ഈ ചിത്രത്തിലെ പൊലീസ് വേഷം റഹ്മാന്‍ ഗംഭീരമാക്കി. ബ്ലാക്കിനു ശേഷം മറ്റൊരു മമ്മൂട്ടി ചിത്രത്തിലാണ് റഹ്മാന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്.

രാജമാണിക്യത്തില്‍ മമ്മൂട്ടിയുടെ സന്തതസഹചാരിയായ കഥാപാത്രമായിട്ടാണ് റഹ്മാന്‍ പ്രത്യക്ഷപ്പെട്ടത്. രാജമാണിക്യം സൂപ്പര്‍ഹിറ്റായതോടെ റഹ്മാന് മലയാളത്തില്‍ കൂടുതല്‍ അവസരങ്ങള്‍ കൈവന്നിരിക്കുകയാണ്.

റഹ്മാന്‍ അടുത്തതായി അഭിനയിക്കുന്നതും സൂപ്പര്‍താര ചിത്രത്തിലാണ്. മോഹന്‍ലാല്‍ നായകനായ മഹാസമുദ്രം ആണ് റഹ്മാന്റെ പുതിയ ചിത്രം. ഈ ചിത്രത്തിലും ഉപനായകവേഷം തന്നെ.

ഒരു കാലത്ത് കൗമാരപ്രായക്കാരുടെ ഹരമായിരുന്ന റഹ്മാന്‍ തീര്‍ത്തും പുതിയ രൂപഭാവങ്ങളോടെയാണ് മലയാളത്തില്‍ തിരിച്ചെത്തിയിരിക്കുന്നത്. ഏതാനും വര്‍ഷം മുമ്പ് ഡ്രീംസ് എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിച്ചിരുന്നെങ്കിലും അത് ഫലം കണ്ടില്ല. എന്നാല്‍ ഇത്തവണ റഹ്മാന് ശ്രദ്ധ നേടിയെടുക്കാനും അതുവഴി മലയാളത്തില്‍ സജീവമാവാനും കഴിഞ്ഞിരിക്കുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X