പത്മപ്രിയക്കു നാട് ഭരിക്കണം

By Staff

സിനിമാതാരങ്ങളോട് എന്താണ് ആഗ്രഹമെന്ന് ചോദിച്ചാല്‍ കര്‍ണനായി അഭിനയിക്കണം, സീതയാവണം എന്നൊക്കെയായിരിക്കും സാധാരണ പറയുന്നത്. പക്ഷേ പത്മപ്രിയക്ക് അത്തരം സങ്കല്പങ്ങളൊന്നുമില്ല. പത്മപ്രിയയുടെ ആഗ്രഹം മറ്റൊന്നാണ്. പറ്റിയാല്‍ ഈ നാട് ഭരിക്കണം.

സിനിമയില്‍ അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളെയല്ല പത്മപ്രിയ റോള്‍ മോഡലാക്കിയിരിക്കുന്നതെന്ന് വ്യക്തം. സിനിമയില്‍ നിന്നു രാഷ്ട്രീയത്തിലെത്തി അധികാരത്തിന്റെ ഉന്നതങ്ങളിലെത്തിയ താരങ്ങളായിരിക്കാം ഇങ്ങനെ പറയുമ്പോള്‍ പത്മപ്രിയയുടെ മനസില്‍.

മലയാളത്തിലാണ് പത്മപ്രിയ കൂടുതലായും അഭിനയിക്കുന്നത്. മലയാളത്തിലെ ചില വന്‍താരങ്ങളൊക്കെ ഇത്തരം ആഗ്രങ്ങള്‍ ഉള്ളില്‍ വച്ച് പലതും ചെയ്തുകൂട്ടിയിട്ടുണ്ടെങ്കിലും എങ്ങുമെത്തിയിട്ടില്ല. ഏതാനും മാസങ്ങള്‍ മന്ത്രിയാവാന്‍ കഴിഞ്ഞ ഗണേഷ്കുമാര്‍ ഇപ്പോള്‍ എംഎല്‍എയാണ്. മലയാളത്തില്‍ നിന്നും ഒരു സിനിമാതാരം രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയ ഏറ്റവും വലിയ നേട്ടവും അതുതന്നെ.

ആന്ധ്രക്കാരിയായ പത്മപ്രിയ ഏതായാലും കേരള രാഷ്ട്രീയം ലക്ഷ്യമിടുന്നുണ്ടാവില്ല. ആന്ധ്രയില്‍ സിനിമക്കാര്‍ക്ക് രാഷ്ട്രീയത്തില്‍ സ്കോപ്പുണ്ട്. പക്ഷേ അതിന് ആദ്യം പത്മപ്രിയ തെലുങ്കില്‍ അഭിനയിച്ചുതുടങ്ങണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X