ശ്രീനിവാസന്‍ കമ്യൂണിസ്റാവുന്നു
കക്ഷിരാഷ്ട്രീയത്തെ കണക്കിന് പരിഹസിക്കാന്‍ സന്ദേശത്തിന്റെ തിരക്കഥയില്‍ ശ്രീനിവാസന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ആ ചിത്രത്തില്‍ ഒരു പ്രാദേശിക കമ്യൂണിസ്റ് നേതാവായും ശ്രീനിവാസന്‍ പ്രത്യക്ഷപ്പെട്ടു.
ആര്യന്‍ എന്ന ചിത്രത്തിലും ശ്രീനിവാസന്‍ കമ്യൂണിസ്റ് നേതാവിന്റെ വേഷം കെട്ടിയിട്ടുണ്ട്. അതിലും കറുത്ത മുഖം ഒളിപ്പിച്ചുവച്ച രാഷ്ട്രീയനേതാവിന്റെ വേഷമായിരുന്നു. സമ്പന്നര്‍ക്കു വേണ്ടി വിടുപണി ചെയ്യുന്ന നേതാവിന്റെ വേഷം.
ഒരിക്കല്‍ക്കൂടി ശ്രീനി കമ്യൂണിസ്റാവുകയാണ്. ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിലാണ് ഈ വേഷം. ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെയാണ് ശ്രീനി അവതരിപ്പിക്കുന്നത്.
ഗള്‍ഫിലെ മലയാളികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി പ്രവര്‍ത്തിക്കുന്ന ഒരു കമ്യൂണിസ്റിന്റെ വേഷമാണ് ശ്രീനിക്ക്. കമ്യൂണിസ്റ് സിദ്ധാന്തങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്ന് വാദിക്കുന്ന ഒരാള്‍ കൂടിയാണ് ഈ കഥാപാത്രം.
ദുബായിലെ ലേബര്‍ ക്യാമ്പുകളുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ലാല്‍ ജോസ് ഈയിടെ ദുബായില്‍ സന്ദര്‍ശനം നടത്തിയിരുന്നു.


Click it and Unblock the Notifications