ഷാജി കൈലാസ്-രാജീവ്കുമാര്‍ ചിത്രത്തില്‍ മോഹന്‍ലാല്‍
ഷാജി കൈലാസ്-രാജീവ്കുമാര്‍ ചിത്രത്തില്‍ മോഹന്‍ലാല്‍
ഡിസംബര്‍ 12, 2001
ഡയല്‍ 100 നു ശേഷം ഷാജി കൈലാസ് മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുന്നു. ടി. കെ. രാജീവ്കുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.
ഡയല്‍ 100ന്റെ തിരക്കഥയും രാജീവ്കുമാറിന്റേതാണ്. നരസിംഹത്തിനു ശേഷം ഒരു ഇടവേള പിന്നിട്ടാണ് മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്നത്.
മോഹന്‍ലാല്‍ അഭിനയിക്കുന്ന രണ്ട് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പുതിയ ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുന്നത്. രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചിത്രമായ ചോട്ടാരാജയും രഞ്ജിത്തിന്റെ വര്‍ഗവുമാണ് പൂര്‍ത്തിയാകാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍.


Click it and Unblock the Notifications