ഇന്ദ്രജിത്ത് - പൂര്‍ണിമ വിവാഹം നാളെ

By Staff

ഇന്ദ്രജിത്ത് - പൂര്‍ണിമ വിവാഹം നാളെ
ഡിസംബര്‍ 12, 2002

ഇന്ദ്രജിത്തും പൂര്‍ണ്ണിമയും ഡിസംബര്‍ 13 വെള്ളിയാഴ്ച വിവാഹിതരാവും. നടന്‍ സുകുമാരന്റേയും നടി മല്ലികാ സുകുമാരന്റേയും മകനാണ് ഇന്ദ്രജിത്ത്. എറണാകുളം കടവന്ദ്രയില്‍ വക്കീലായ എ. മോഹന്റെയും ശാന്തി മോഹന്റെയും മകളാണ് പൂര്‍ണ്ണിമ.

വെള്ളിയാഴ്ച രാവിലെ എറണാകുളം ശിവക്ഷേത്രത്തില്‍ രാവിലെ 9.15 നും 9.45 നും ഇടയ്ക്കാണ് താലികെട്ട് . വിവാഹ ചടങ്ങുകള്‍ എറണാകുളം ഗള്‍ഫാര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും.

വിജി തമ്പി സംവിധാനം ചെയ്ത ആനി എന്ന ടെലിഫിലിമിലൂടെയാണ് ഇന്ദ്രജിത്ത് അഭിനയരംഗത്ത് എത്തിയത്. ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍, മീശമാധവന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു ഇന്ദ്രജിത്ത്. ഇപ്പോള്‍ മിഴിരണ്ടിലും, ഫിഫ്റ്റി ഫിഫ്റ്റി എന്നീ ചിത്രങ്ങളില്‍ അഭിനയിയ്ക്കുന്നുണ്ട്.

പെയ്തൊഴിയാതെ എന്ന ടെലിസീരിയലിലൂടെയാണ് പൂര്‍ണിമ അഭിനയം തുടങ്ങിയത്. വര്‍ണ്ണക്കാഴ്ചകള്‍, വല്യേട്ടന്‍, രണ്ടാം ഭാവം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. പല ടെലി സീരിയലുകളിലും പൂര്‍ണിമ അഭിനയിച്ചിരുന്നു. ഏഷ്യാനെറ്റിന്റെ സിനി ജ്വല്‍സ് എന്ന ചലച്ചിത്ര ഗാന പരിപാടിയില്‍ അവതാരകയായിരുന്നു പൂര്‍ണിമ. ഇതായിരുന്നു മാദ്ധ്യമരംഗത്തേയ്ക്കുള്ള പൂര്‍ണിമയുടെ അരങ്ങേറ്റം. ഇന്ദ്രജിത്തിന്റെ അമ്മ മല്ലികാ സുകുമാരന്‍ പെയ്തൊഴിയാതെ എന്ന സീരിയലില്‍ അഭിനയിച്ചിരുന്നു. ആ സെറ്റില്‍ വച്ചാണ് ഇന്ദ്രജിത്ത് പൂര്‍ണിമയെ കാണുന്നത്. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നിശ്ചയിച്ചു.

വിവാഹത്തിന് ശേഷവും അഭിനയം തുടരുമെന്നാണ് പൂര്‍ണിമ പറയുന്നത്. മലയാള ചലച്ചിത്രരംഗത്ത് പതിവായിരിയ്ക്കുന്ന താരവിവാഹത്തിന് ഇത് ഒരു തുടര്‍ച്ചയാവുന്നു. എന്തായാലും ഹിന്ദിയിലെ പോലെ താര വിവാഹങ്ങള്‍ പിന്നീട് മലയാളത്തില്‍ പരാജയമാവുന്നില്ലെന്നത് നന്ന്. ജയറാമിനും ദിലീപിനും ഒക്കെ അതില്‍ അഭിമാനിയ്ക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X