ആത്മാവിലുള്ളൊരു ഊഞ്ഞാലില്‍
ആത്മാവിലുള്ളൊരു ഊഞ്ഞാലില്‍
ഡിസംബര്‍ 12, 2003
കലാഭവന്‍ മണിയും ഗീതു മോഹന്‍ദാസും നായികാ നായകന്‍മാരാവുന്ന ചിത്രമാണ് ആത്മാവിലുള്ളൊരു ഊഞ്ഞാലില്‍.
നവാഗതനായ രമേഷ് ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. കലാഭവന്‍ മണിയും ഗീതു മോഹന്‍ദാസും നായികാ നായകന്‍മാരാവുന്ന മൂന്നാമത്തെ ചിത്രമാണ് ആത്മാവിലുള്ളൊരു ഊഞ്ഞാലില്‍. അനില്‍ ബാബുവിന്റെ വാല്‍ക്കണ്ണാടി, റിലീസ് ചെയ്യാനിരിക്കുന്ന സിബി മലയിലിന്റെ ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്നീ ചിത്രങ്ങളിലാണ് ഇരുവരും നേരത്തെ നായികാനായകന്‍മാരായത്.
കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, ദേവന്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
കെ.ആര്‍. സജീവ് കുമാറിന്റേതാണ് കഥ. തിരക്കഥ രചിക്കുന്നത്. സ്നേഹചന്ദ്രന്‍. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് സൈലേഷ് ഈണം പകരുന്നു.


Click it and Unblock the Notifications