രണ്ടു പേര്‍ മാത്രമുള്ള സിനിമ
രണ്ടു പേര്‍ മാത്രമുള്ള സിനിമ
ഡിസംബര്‍ 12, 2005
നായകനും നായികയും മാത്രം അഭിനയിക്കുന്ന സിനിമ. ദ്വാരകീ രാഘവന്‍ സംവിധാനം ചെയ്യുന്ന ബൈ ടു എന്ന ചിത്രത്തിനാണ് ഈ സവിശേഷത.
അഭയ്, സുനിതാവര്‍മ എന്നിവര്‍ മാത്രമാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു പ്രണയകഥ പറയുന്ന ചിത്രം ഒരേ സമയം മലയാളത്തിലും തമിഴിലും കന്നഡത്തിലും നിര്‍മിക്കുന്നു. മലയാളിയായ പി.കെ.എച്ച്.ദാസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഭാഷണം കെ.കെ.കൃഷ്ണകുമാര്‍.
ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം ഇരുപത് ലക്ഷത്തിലേറെ രൂപ മുതല്‍മുടക്കി സെറ്റ് നിര്‍മിച്ച് അവിടെ വച്ചു തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കും. വി.ആര്‍.മിറക്കിള്‍ മൂവീസിന്റെ ബാനറില്‍ ആര്‍.ജഗദീഷാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications