കമല്‍ ചിത്രത്തില്‍ ദിലിപീന് ഇരട്ടവേഷം
കമല്‍ ചിത്രത്തില്‍ ദിലിപീന് ഇരട്ടവേഷം
ഡിസംബര്‍ 12, 2005
കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലാണ് ദിലീപ് ആദ്യമായി ഇരട്ടവേഷം അവതരിപ്പിച്ചത്. കൂനനായും ഒത്ത ലക്ഷണമുള്ള ചെറുപ്പക്കാരനായും ദിലീപ് പ്രത്യക്ഷപ്പെട്ട ആ ചിത്രം സൂപ്പര്‍ഹിറ്റായി. കുഞ്ഞിക്കൂനനു ശേഷം ഒരിക്കല്‍ കൂടി ദിലീപ് ഇരട്ടവേഷത്തിലെത്തുന്നു.
കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദിലീപ് വീണ്ടും ഇരട്ടവേഷം അവതരിപ്പിക്കുന്നത്. ഗ്രാമഫോണിനു ശേഷം കമലും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്.
ചാന്തുപൊട്ടിനു ശേഷം ഗോപിക വീണ്ടും ദിലീപിന്റെ നായികയാവുന്ന ചിത്രമാണിത്. സിദ്ദിക്ക്, സലികുമാര്‍, ഇന്ദ്രന്‍സ് തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
ടി.എ.ഷാഹിദാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ബാലേട്ടന്‍, രാജമാണിക്യം തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ക്കു രചന നിര്‍വഹിച്ചിട്ടുള്ള ഷാഹിദ് ദിലീപ് ചിത്രത്തിനു വേണ്ടി ആദ്യമായാണ് തിരക്കഥ രചിക്കുന്നത്.
ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ഇളയരാജ സംഗീതം പകരുന്നു. ഛായാഗ്രഹണം പി.സുകുമാര്‍. മജസ്റിക് സിനിമയുടെ ബാനറില്‍ ബാബു ഷാഹിര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഡിസംബര്‍ 26ന് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.


Click it and Unblock the Notifications