കേരളത്തില്‍ ധൂം തരംഗം
ഋത്വിക് റോഷനും അഭിഷേക് ബച്ചനും നായകന്‍മാരായ ധൂം 2 കേരളത്തില്‍ തരംഗമാവുന്നു. ഒരു ഹിന്ദി ചിത്രം കേരളത്തില്‍ നേടിയ ഏറ്റവും ഉയര്‍ന്ന കളക്ഷനുമായാണ് ധൂം 2 തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്.
കേരളം ബോളിവുഡ് സിനിമകളുടെ മികച്ച മാര്‍ക്കറ്റ് അല്ലാതിരുന്നിട്ടും ധൂം 2 ബോക്സോഫീസ് പ്രകടനത്തില്‍ ഏറെ മുന്നിലെത്തിയിരിക്കുന്നു. പ്രധാനമായും യുവാക്കളെയാണ് ചിത്രം ആകര്‍ഷിക്കുന്നത്.
കേരളത്തില്‍ 22 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ചിത്രം 65 ലക്ഷം രൂപ കളക്ട് ചെയ്തു. കൊച്ചിയില്‍ രണ്ട് തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. 12 ലക്ഷം രൂപയാണ് ഒരാഴ്ചയ്ക്കുള്ളില്‍ ഇവിടെ നിന്നുമുള്ള കളക്ഷന്‍. കോഴിക്കോട് ക്രൗണില്‍ നിന്നും ചിത്രം ആറ് ലക്ഷത്തിലേറെ രൂപ ഒരാഴ്ചയ്ക്കകം കളക്ട് ചെയ്തു. ഇപ്പോഴും നിറഞ്ഞ സദസില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്.
2004ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ധൂം പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചിരുന്നു. ഇതിന്റെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെയാണ് വരവേറ്റത്. ഗാനങ്ങളും ആക്ഷനുമായി നേരംകൊല്ലി ചിത്രമെന്ന പേരെടുക്കാന്‍ രണ്ടാം ഭാഗത്തിനും കഴിഞ്ഞു.


Click it and Unblock the Notifications