പത്മകുമാറിന് മമ്മൂട്ടിയുടെ ഡേറ്റ്
പത്മകുമാറിന്റെ ഇതുവരെയുള്ള മൂന്ന് ചിത്രങ്ങളും പൃഥ്വിരാജിനൊപ്പമായിരുന്നു. അമ്മക്കിളിക്കൂട്, വര്‍ഗം, വാസ്തവം എന്നീ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
അടുത്ത പ്രൊജക്ടും പൃഥ്വിരാജിനൊപ്പമാണെന്ന് അനൗണ്‍സ് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ പത്മകുമാറിന് മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയിരിക്കുന്നു. അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പം ചെയ്യാനാണ് പത്മകുമാറിന്റെ പുതിയ പദ്ധതി.
ടി.എ.റസാഖാണ് ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്. വേഷം, രാപ്പകല്‍, ബസ് കണ്ടക്ടര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ടി.എ.റസാഖ് മമ്മൂട്ടിക്കു വേണ്ടി വീണ്ടും തിരക്കഥ രചിക്കുകയാണ്.
സില്‍വര്‍ലൈറ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ പി.കെ.രാജവേലുവാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications