നഗ്മ വീണ്ടും മലയാളത്തിലേക്ക്
ഗ്ലാമര്‍ നായിക നഗ്മ വീണ്ടും മലയാളത്തിലെത്തുന്നു. ജോമോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് നഗ്മയുടെ തിരിച്ചുവരവ്. നേരത്തെ ചിത്രത്തിന് ധനുഷ്കോടി എന്നാണ് പേരിട്ടിരുന്നത്. എന്നാല്‍ ഈ പേര് മിക്കവാറും മാറും.
മനോജ് കെ. ജയനും ലാലുമാണ് നായകര്‍. ഐശ്വര്യയും ഇന്ദ്രജയും രസികയും (സംഗീത) ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ജഗതി, ജഗദീഷ്, ബാബു ആന്റണി, റിസബാവ, സ്ഫടികം ജോര്‍ജ്, അഗസ്റിന്‍ എന്നിവരാണ് മറ്റഭിനേതാക്കള്‍. മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നറിയുന്നു. സുരേഷ്ഗോപിയും ഈ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
ബാബു ജനാര്‍ദ്ദനനന്റേതാണ് തിരക്കഥ. ഗിരീഷ് പുത്തഞ്ചേരിയും മോഹന്‍ സിതാരയും ചേര്‍ന്നാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്. ജെഎംജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.ജെ. എബ്രഹാം ചിത്രം നിര്‍മ്മിക്കുന്നു.


Click it and Unblock the Notifications