പാലാഴിമഥനത്തില്‍ ബിജു മേനോന്‍
പാലാഴിമഥനത്തില്‍ ബിജു മേനോന്‍
ഡിസംബര്‍ 13, 2001
പുണ്യത്തിന് ശേഷം രാജേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്‍ നായകനാവുന്നു. പാലാഴിമഥനം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
നായികയാരെന്ന് തീരുമാനിച്ചിട്ടില്ല. ബി. എസ്. മിനിയുടേതാണ് കഥ. രാജേഷ് നാരായണന്‍ തന്നെ തിരക്കഥ രചിക്കുന്നു. പാലാഴി ഗ്രാമത്തിലെ അഞ്ച് വൃദ്ധന്മാരെ കേന്ദ്രീകരിച്ചാണ് പുണ്യത്തിന്റെ കഥ മുന്നോട്ട് നീങ്ങുന്നത്.
എസ്. രമേശന്‍ നായരുടെ ഗാനങ്ങള്‍ക്ക് ജയചന്ദ്രന്‍ സംഗീതം പകരുന്നു. യേശുദാസ്, ചിത്ര തുടങ്ങിയവരാണ് ഗാനാലപനം നടത്തുന്നത്.
കൃഷ്ണകൃപ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിനോദ്കുമാര്‍ നിര്‍മിക്കുന്ന ചിത്രം കൃഷ്ണകൃപ റിലീസ് വിതരണത്തിനെത്തിക്കുന്നു.


Click it and Unblock the Notifications