ഫാല്‍കെ പുരസ്കാരം യാഷ് ചോപ്രയ്ക്ക്

By Staff

ഫാല്‍കെ പുരസ്കാരം യാഷ് ചോപ്രയ്ക്ക്

ദില്ലി: കഴിഞ്ഞ വര്‍ഷത്തെ ദാദാ സാഹബ് ഫാല്‍കെ പുരസ്കാരത്തിന് ബോളിവുഡിലെ സംവിധായകനും നിര്‍മ്മാതാവുമായ യാഷ് ചോപ്രയെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന അംഗീകാരമാണിത്.

ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് യാഷ് ചോപ്രയെ തിരഞ്ഞെടുത്തത്. പഞ്ചാബിലെ ജലന്ധറില്‍ ജനിച്ച യാഷ് ചോപ്ര സഹസംവിധായകനായാണ് സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. 1959ല്‍ അദ്ദേഹം ആദ്യ ചിത്രം സംവിധാനം ചെയ്തു- ധൂല്‍ കാ ഫൂല്‍ . ആദ്യ ചിത്രം തന്നെ വന്‍വിജയമായതോടെ ചോപ്രയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 1975ല്‍ നിര്‍മ്മിച്ച ദീവാര്‍ എന്ന ചിത്രത്തിലൂടെ അമിതാഭ് ബച്ചന്‍ എന്ന നടനെ പുറംലോകത്തേക്ക് കൊണ്ടുവന്നത് യാഷ് ചോപ്രയാണ്. 1973ല്‍ അദ്ദേഹം സ്വന്തമായ സിനിമാനിര്‍മ്മാണക്കമ്പനി- യാഷ് രാജ് ഫിലിംസ്- രൂപീകരിച്ചു. മീനാകുമാരി, അമിതാഭ് ബച്ചന്‍, നടി ശ്രീദേവി തുടങ്ങി ഒട്ടേറെ താരങ്ങളെ യാഷ് ചോപ്ര ബോളിവുഡിന് സമ്മാനിച്ചു.

പ്രേമവും മറ്റ് മസാലകളും ചേര്‍ത്ത് ജനങ്ങളെ ആനന്ദിപ്പിക്കുന്ന ഫോര്‍മുലകള്‍ സൃഷ്ടിക്കുന്നതില്‍ മിടുക്കനായിരുന്നു യാഷ് ചോപ്ര. ജനങ്ങളോടൊപ്പം ചിന്തിക്കുന്നതിനാല്‍ മാറുന്ന കാലത്തിനൊത്ത് സ്വന്തം സിനിമയുടെ പ്രമേയങ്ങള്‍ മാറ്റുന്നതിലും യാഷ് ചോപ്ര വിജയിച്ചു. അതുകൊണ്ടാകാം സിനിമാരംഗത്തേക്ക് കടന്ന് വന്ന് 39 വര്‍ഷങ്ങള്‍ക്കുശേഷവും ദില്‍ തോ പാഗല്‍ ഹൈ പോലുള്ള ജനങ്ങളെ രസിപ്പിക്കുന്ന ചിത്രങ്ങളെടുക്കാന്‍ യാഷ് ചോപ്രയ്ക്ക് കഴിഞ്ഞത്. കുടുംബസമേതം കണ്ട് രസിക്കാവുന്ന ഒരു പിടി ജനപ്രിയചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞതിലാണ് യാഷ് ചോപ്രയുടെ വിജയം.

ഇപ്പോള്‍ മകന്‍ ആദിത്യ ചോപ്രയും അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമാസംവിധാന രംഗത്തുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X