ഇന്ദ്രജിത്തും പൂര്‍ണ്ണിമയും വിവാഹിതരായി
ഇന്ദ്രജിത്തും പൂര്‍ണ്ണിമയും വിവാഹിതരായി
ഡിസംബര്‍ 13, 2002
നടനും നടന്‍ സുകുമാരന്റെ മകനുമായ ഇന്ദ്രജിത്തും സീരിയല്‍, ചലച്ചിത്ര നടി പൂര്‍ണ്ണിമാ മോഹനും വിവാഹിതരായി.
ഡിസംബര്‍ 13 വെള്ളിയാഴ്ച രാവിലെ 9.15 നും 9 45 നും ഇടയ്ക്ക് എറണാകുളം ശിവക്ഷേത്രത്തില്‍ വച്ചായിരുന്നു താലികെട്ട്. തുടര്‍ന്ന് ഗള്‍ഫാര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വിവാഹ ചടങ്ങ് നടന്നു. എറണാകുളം ശിവക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
വിവാഹചടങ്ങില്‍ ചലച്ചിത്ര രംഗത്തെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.


Click it and Unblock the Notifications