അതുല്‍ കുല്‍ക്കര്‍ണി മലയാളത്തില്‍
അതുല്‍ കുല്‍ക്കര്‍ണി മലയാളത്തില്‍
ഡിസംബര്‍ 13, 2004
ഹിന്ദി താരം അതുല്‍ കുല്‍ക്കര്‍ണി മലയാള ചിത്രത്തില്‍ നായകനായി വേഷമിടുന്നു. റോബിന്‍ഹുഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ സച്ചിയും സേതുവുമാണ്.
ബ്ലാക്കിലൂടെ മലയാളത്തിലെത്തിയ ടിവി അവതാരകയും തെന്നിന്ത്യന്‍ നടിയുമായ ശ്രേയ റെഡ്ഢിയാണ് റോബിന്‍ഹുഡിലെ നായിക. ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ ഡിസംബര്‍ ആറിന് കൊച്ചിയില്‍ നടന്നു.
അതുല്‍ കുല്‍ക്കര്‍ണി മലയാളത്തില്‍ അഭിനയിക്കുന്നത് ആദ്യമായിട്ടാണെങ്കിലും ഒരു മലയാള സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത് ആദ്യമായല്ല. കഴിഞ്ഞയാഴ്ച ഗോവയില്‍ സമാപിച്ച അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പനോരമ വിഭാഗത്തില്‍ ഉദ്ഘാടന ചിത്രമായിരുന്ന മലയാളിയായ അനൂപ് കുര്യന്റെ മന്‍സരോവര്‍ എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് അതുല്‍ കുല്‍ക്കര്‍ണിയാണ്. ഈ ചിത്രം ഇതിനകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
കമലഹാസന്റെ ഹേ റാം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്തിയ അതുല്‍ കുല്‍ക്കര്‍ണി ഏതാനും ചിത്രങ്ങളിലൂടെ തന്നെ താരമായി ഉയര്‍ന്നു. നിരൂപക പ്രശംസ നേടിയ ഹിന്ദി ചിത്രം ചാന്ദ്നിബാര്‍, തമിഴ് ചിത്രം റണ്‍ എന്നിവയിലെ അതുലിന്റെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
സൗത്ത് ഇന്ത്യന്‍ ടാക്കീസിന്റെ ബാനറിലാണ് റോബിന്‍ഹുഡ് നിര്‍മിക്കുന്നത്.


Click it and Unblock the Notifications