twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഏഴ് മിനിട്ട് മാത്രമുള്ള ചിത്രത്തില്‍ ലാല്‍

    By Staff
    |

    ഏഴ് മിനിട്ട് മാത്രമുള്ള ചിത്രത്തില്‍ ലാല്‍
    ഡിസംബര്‍ 13, 2004

    മെഗാതാരത്തിന്റെ പരിവേഷത്തില്‍ തിളങ്ങിനില്‍ക്കുമ്പോഴും പതിവുകളില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ സ്വീകരിക്കാനും പരീക്ഷണങ്ങള്‍ നടത്താനും മോഹന്‍ലാല്‍ വൈമുഖ്യം പ്രകടിപ്പിക്കാറില്ല. അത്തരം കഥാപാത്രങ്ങളെ സ്വീകരിക്കാന്‍ മെഗാതാര പരിവേഷം അദ്ദേഹത്തിന് തടസമാവാറുമില്ല.

    രാംഗോപാല്‍ വര്‍മയുടെ കമ്പനി എന്ന ചിത്രത്തില്‍ നായകവേഷമല്ലാതിരുന്നിട്ടും ഭാവത്തിലും രൂപത്തിലും വ്യത്യസ്തനായ പൊലീസ് ഓഫീസറെ അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായി. രണ്ട് യുവമിഥുനങ്ങളുടെ പ്രണയകഥ പറയുന്ന കന്നഡ ചിത്രം ലൗവില്‍ രണ്ടാം പകുതിയില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഓട്ടോ ഡ്രൈവര്‍ കഥാപാത്രത്തെ സ്വീകരിക്കാനും ലാലിന് മടിയുണ്ടായില്ല. കര്‍ണഭാരത്തിലെ കര്‍ണനെ അവതരിപ്പിച്ച് ഇടക്ക് അദ്ദേഹം നാടകത്തിലും പരീക്ഷണം നടത്തി.

    പതിവ് ശൈലികളില്‍ നിന്നും മാറി നടക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ഉത്സാഹത്തോടെ പ്രയോജനപ്പെടുത്തുന്ന മോഹന്‍ലാല്‍ ഇപ്പോഴിതാ ഏഴ് മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ഒരു പരീക്ഷണചിത്രത്തില്‍ അഭിനയിക്കുന്നു. ബിജോയ് നമ്പ്യാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റിഫ്ലക്ഷന്‍സ് എന്ന ഹ്രസ്വചിത്രത്തില്‍ പേരില്ലാത്ത ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

    സന്തോഷത്തെ കുറിച്ചുള്ള ഈ കഥാപാത്രത്തിന്റെ സങ്കല്പങ്ങളാണ് ചിത്രത്തിന് ഇതിവൃത്തമാവുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞു. മോഹന്‍ലാലിനെ മനസില്‍ കണ്ടു തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചതെന്ന് ബിജോയ് നമ്പ്യാര്‍ പറഞ്ഞു.

    ബാംഗ്ലൂരിലെ തിയേറ്റര്‍ ക്ലബ്ബിലെ അംഗമായ ബിജോയ് നമ്പ്യാര്‍ ആദ്യമായി ഒരുക്കുന്ന ചിത്രമാണിത്. നാടകരംഗത്തെ തന്റെ അനുഭവത്തിന്റെ പിന്‍ബലത്തിലാണ് ബിജോയ് ഈ ഹ്രസ്വചിത്രമൊരുക്കുന്നത്. നാടകരംഗത്ത് സജീവമായ ജൂഹി ബാബന്‍, സുനില്‍ സന്താനം, ജയദീപ് പണ്ഡിറ്റ് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X