പൃഥ്വിരാജ് വീണ്ടും പൊലീസ് വേഷത്തില്‍
പൃഥ്വിരാജ് വീണ്ടും പൊലീസ് വേഷത്തില്‍
ഡിസംബര്‍ 13, 2005
കരിയര്‍ തുടങ്ങി ഒരു ഡസനിലേറെ ചിത്രങ്ങളാവുമ്പോഴേക്കും മൂന്നു തവണ പൊലീസ് വേഷമണിയുക! അതും നായകനായി. ഒരു യുവതാരത്തെ സംബന്ധിച്ചിടത്തോളം ഇത്തരം അവസരങ്ങള്‍ വന്നണയുക അപൂര്‍വമാണ്.
ദിലീപിനെ പോലുള്ള ഒരു സൂപ്പര്‍താരം പോലും ഇതുവരെ പൊലീസ് വേഷത്തില്‍ അഭിനയിച്ചിട്ടില്ല. വര്‍ഷങ്ങള്‍ നീണ്ട അഭിനയജീവിതത്തില്‍ ജയറാം ഒന്നോ രണ്ടോ തവണയാണ് സീരിയസ് പൊലീസ് വേഷം അവതരിപ്പിച്ചിട്ടുള്ളത്. ജയസൂര്യയെയും കുഞ്ചാക്കോ ബോബനെയും പോലുള്ള താരങ്ങളെ പ്രേക്ഷകര്‍ പൊലീസ് വേഷത്തില്‍ സങ്കല്പിക്കുക പോലും ചെയ്യുന്നുണ്ടാവില്ല. എന്നാല്‍ ഇതിനിടയില്‍ പൃഥ്വിരാജിനെ തേടിയെത്തിയത് മൂന്ന് പൊലീസ് വേഷങ്ങളാണ്.
ആദ്യമായി വിനയന്റെ സത്യത്തില്‍ യുവ പൊലീസ് ഇന്‍സ്പെക്ടറായി വേഷമിട്ട പൃഥ്വിരാജ് വീണ്ടും പൊലീസായെത്തിയത് വി.കെ.പ്രകാശിന്റെ ദി പൊലീസ് എന്ന ചിത്രത്തിലാണ്. രണ്ടു ചിത്രങ്ങളും വിജയിച്ചില്ലെങ്കിലും പൃഥ്വിരാജിനെ തേടി വീണ്ടും പൊലീസ് വേഷമെത്തുന്നു. എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന വര്‍ഗം എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് വീണ്ടും പൊലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ഇന്‍സ്പെക്ടര്‍ സോളമന്‍ ജോസഫ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് വര്‍ഗത്തില്‍ അവതരിപ്പിക്കുന്നത്. ആദ്യ രണ്ടു ചിത്രങ്ങളിലും ആദര്‍ശനിഷ്ഠയുള്ള പൊലീസ് ഓഫീസറുടെ വേഷമായിരുന്നു പൃഥ്വിരാജിനെങ്കില്‍ ഈ ചിത്രത്തിലെ കഥാപാത്രം അല്പം വ്യത്യസ്തമാണ്. തന്റെ പദവി ഉപയോഗിച്ച് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെങ്കിലും ഒരു അവസരത്തില്‍ തന്റെ മനോഭാവം മാറ്റേണ്ടിവരുന്ന ഇന്‍സ്പെക്ടറുടെ വേഷമാണ് ഈ ചിത്രത്തില്‍ പൃഥ്വിക്ക്.
ഇത്തരം വേഷങ്ങള്‍ ഈ നടനെ തേടിയെത്തുന്നുവെന്നതിന് പരാജയങ്ങള്‍ പൃഥ്വിരാജിന്റെ കരിയറിനെ കാര്യമായി ബാധിക്കുന്നില്ലെന്ന സവിശേഷതയുടെ പശ്ചാത്തലമുണ്ട്. ഒരു സൂപ്പര്‍ഹിറ്റ് പോലും ക്രെഡിറ്റിലില്ലാത്ത നടനെങ്കിലും പൃഥ്വിരാജിനെ മൂന്നാമതും പൊലീസ് നായകനായി അവതരിപ്പിക്കാന്‍ സംവിധായകര്‍ മടിക്കുന്നില്ല!


Click it and Unblock the Notifications