twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിക്ക് തമിഴ്ചിത്രത്തിന്റെ വിതരണാവകാശം

    By Super
    |

    മമ്മൂട്ടി നായകനായി അഭിനയിക്കുന്ന തമിഴ് ചിത്രം ആനന്ദത്തിന്റെ കേരളത്തിലെ വിതരണാവകാശം മമ്മൂട്ടിക്ക്. മമ്മൂട്ടിക്ക് ലഭിക്കേണ്ട പ്രതിഫലത്തിനും പകരമാണ് വിതരണാവകാശം ലഭിക്കുന്നത്.

    30 ലക്ഷം രൂപയാണ് മമ്മൂട്ടിക്ക് ഈ ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലമായി ലഭിക്കേണ്ടിയിരുന്നത്.

    തമിഴ് സിനിമയില്‍ താരങ്ങള്‍ വിവിധ മേഖലകളിലെ വിതരണാവകാശം പ്രതിഫലമായി വാങ്ങുന്ന പതിവുണ്ട്. എന്നാല്‍ മലയാളത്തില്‍ ഇങ്ങനെ വിതരണാവകാശം ലഭിക്കുന്ന ആദ്യ താരമാണ് മമ്മൂട്ടി.

    സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി. ചൗധരി നിര്‍മ്മിച്ച് എന്‍. ലിംഗസ്വാമി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം മുരളിയും അബാസും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    ഒരു കൂട്ടുകുടുംബത്തിലെ കാരണവര്‍ പലചരക്കുവ്യാപാരിയായ തിരുപ്പതി സ്വാമിയാണ് മമ്മൂട്ടിയുടെ കഥാപാത്രം. സൗന്ദര്യയാണ് നായിക.

    Read more about: mammootty tamil film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X