അടൂരിന്റെ പുതിയ ചിത്രം നിഴല്‍കൂത്ത്
അടൂരിന്റെ പുതിയ ചിത്രം നിഴല്‍കൂത്ത്
ഡിസംബര്‍ 14, 2001
ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. നിഴല്‍കൂത്ത് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ഡിസംബര്‍ 12ന് കന്യാകുമാരിയിലാണ് ചിത്രീകരണം ആരംഭിച്ചത്. 40 ദിവസത്തിനുള്ളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കും. സ്വാതന്ത്യ്രത്തിന് മുമ്പുള്ള കാലഘട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലം. തിരുവിതാംകൂറിലെ ആരാച്ചാര്‍മാരുടെ ജീവിതമാണ് ചിത്രത്തിന് പ്രമേയമാവുന്നത്.
നേരത്തെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനുള്ള എല്ലാ ഒരുക്കങ്ങളിലും അടൂരെത്തിയിരുന്നു. ചിത്രത്തിന്റെ കഥയുമായി സമാനതയുള്ള ഒരു പ്രമേയം ആസ്പദമാക്കി മറ്റൊരു സംവിധായകന്‍ ചിത്രമെടുക്കാനൊരുങ്ങുന്നുവെന്ന് അറിഞ്ഞതോടെ അടൂര്‍ തത്കാലത്തേക്ക് ഷൂട്ടിംഗ് വേണ്ടെന്ന് വെച്ചു. ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് അടൂര്‍ വീണ്ടും ഈ ചിത്രത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയത്.
ഒടുവില്‍ ഉണ്ണികൃഷ്ണന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഴല്‍കൂത്തില്‍ നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, മുരളി, സുകുമാരി, ഇന്ദ്രന്‍സ് എന്നിവരും വേഷമിടുന്നു. റീജ വേണുഗോപാല്‍, സുനിത, ശിവകുമാര്‍ എന്നീ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
രണ്ട് ഛായാഗ്രാഹകരാണ് നിഴല്‍കൂത്ത് ഫിലിമിലേക്ക് പകര്‍ത്തുന്നത്. അടൂരിന്റെ സ്ഥിരം ഛായഗ്രഹകനായ മങ്കട രവിവര്‍മയ്ക്ക് പുറമെ സണ്ണിജോസഫും ക്യാമറയ്ക്ക് പിന്നിലുണ്ട്.
താന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരിക്കെ സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന് അയക്കില്ലെന്ന് നേരത്തെ അടൂര്‍ ഗോപാലകൃഷ്ണ്‍ പറഞ്ഞിരുന്നു. അത് യാഥാര്‍ഥ്യമാവുമോയെന്ന് കാത്തിരുന്നുകാണാം.


Click it and Unblock the Notifications