മാര്‍ജിന്‍ ഫ്രീ തട്ടുകടയില്‍ കലാഭവന്‍ മണി
മാര്‍ജിന്‍ ഫ്രീ തട്ടുകടയില്‍ കലാഭവന്‍ മണി
ഡിസംബര്‍ 14, 2001
വി. ആര്‍. ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലാഭവന്‍ മണി നായകനാവുന്നു.
മാര്‍ജിന്‍ ഫ്രീ തട്ടുകട എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഹരിശ്രീ അശോകന്‍, ജഗതി ശ്രീകുമാര്‍, നിശാന്ത് സാഗര്‍, അനു ആനന്ദ്, കൊച്ചിന്‍ ഹനീഫ, എന്‍. എഫ്. വര്‍ഗീസ്, അഗസ്റിന്‍, സി. ഐ. പോള്‍, ബിന്ദു പണിക്കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
റോബിന്‍ തിരുമലയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം. ജി. രാധാകൃഷ്ണന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം വേണുഗോപാല്‍.
നിയാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫിറോസാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications