ചിത്രഗുപ്തനില്‍ ബിജു മേനോന്‍, ഗീതു
ചിത്രഗുപ്തനില്‍ ബിജു മേനോന്‍, ഗീതു
ഡിസംബര്‍ 14, 2002
വേണുഗോപന്‍ സംവിധാനം ചെയ്യുന്ന ചിത്രഗുപ്തനില്‍ ബിജു മേനോന്‍ നായകനാവുന്നു. സംയുക്താ വര്‍മയുമായുള്ള വിവാഹത്തിന് ശേഷം ബിജുവിന്റെ ആദ്യത്തെ ചിത്രമാണിത്.
ഗീതു മോഹന്‍ദാസാണ് ചിത്രത്തിലെ നായികയാവുന്നത്. ബിജുവും ഗീതയും നായികാനായകന്മാരായി അഭിനയിക്കുന്നത് ആദ്യമായാണ്.
നിത്യാദാസ്, സിദ്ദിക്ക്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഇഷ്ടത്തിലൂടെ ശ്രദ്ധേയനായ കലവൂര്‍ രവികുമാറാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.
ജനവരിയില്‍ വടക്കാഞ്ചേരിയില്‍ ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications