കാവ്യാ മാധവന്‍ ഇരട്ടവേഷത്തില്‍

By Staff

കാവ്യാ മാധവന്‍ ഇരട്ടവേഷത്തില്‍
ഡിസംബര്‍ 14, 2002

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മിഴി രണ്ടിലും എന്ന ചിത്രത്തില്‍ കാവ്യാ മാധവന്‍ ഡബിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നു. ചിത്രത്തില്‍ കാവ്യയുടെ ഒരു കഥാപാത്രത്തെ കുറിച്ച് മാത്രമേ നേരത്തെ വെളിപ്പെടുത്തിയിരുന്നുള്ളൂ. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏതാണ്ട് പൂര്‍ത്തിയായ വേളയിലാണ് ചിത്രത്തില്‍ ഇരട്ടക്കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിക്കുന്നതെന്ന് അണിയറശില്പികള്‍ സൂചന നല്‍കിയത്.

ഇരട്ടകളായ ഭദ്രയെയും ഭാമയെയുമാണ് കാവ്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭദ്ര ഒരു നഴ്സാണ്. ജീര്‍ണിച്ചുകഴിഞ്ഞ ഒരു പഴയ തറവാടിന്റെ ഭാരം ചെറുപ്പത്തിലേ തലയിലേറ്റിയവളാണ് ഭദ്ര. അവളെ കറവപശുവായി കാണുന്ന കുടുംബം അവളുടെ മോഹങ്ങളെയോ സ്വപ്നങ്ങളെയോ വകവയ്ക്കുന്നില്ല. ജീവിതഭാരത്തില്‍ എരിഞ്ഞുതീരുന്ന ഭദ്ര എന്ന വ്യത്യസ്ത കഥാപാത്രം കാവ്യയുടെ അഭിനയജീവിതത്തില്‍ ഒരു മുതല്‍കൂട്ടാവും.

ഭദ്രയുടെ ഇരട്ട സഹോദരിയായ ഭാമ ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. ആശകള്‍ കെട്ടുപോവുമ്പോള്‍ ഭദ്രയ്ക്ക് തുണയാവുന്നത് ഭാമയാണ്.

നീണ്ട കാലത്തിന് ശേഷമാണ് മലയാള സിനിമയില്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങളുണ്ടാവുന്നത്. സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള മിഴി രണ്ടിലും ഏറെ നാളുകള്‍ക്ക് ശേഷം ജീവിതഗന്ധിയായ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമെന്ന വ്യത്യസ്തത കൂടി അവകാശപ്പെടുന്നു.

ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ച കാവ്യാ മാധവന് ഈ ചിത്രത്തിലെ വേഷങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X