ഐശ്വര്യ ഹോളിവുഡ് ചിത്രം നിര്‍മിക്കുന്നു
ഐശ്വര്യ ഹോളിവുഡ് ചിത്രം നിര്‍മിക്കുന്നു
ഡിസംബര്‍ 14, 2004
നടിയെന്ന നിലയില്‍ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഐശ്വര്യാറായി ഒരു ഹോളിവുഡ് ചിത്രം നിര്‍മിക്കുന്നു. ഭോപാല്‍ വാതക ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന വിന്‍ഡ്ഫാള്‍ എന്ന ഹോളിവുഡ് ചിത്രമാണ് ഐശ്വര്യാറായി നിര്‍മിക്കുന്നത്.
കോഫിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യയാണ്. വാതക ദുരന്തം നടന്ന രാത്രിയില്‍ ഭോപാലിലെ ഫാക്ടറിയില്‍ പ്ലാന്റ് മാനേജറായിരുന്ന അച്ഛനെ തേടിയുള്ള ഒരു മകളുടെ അന്വേഷണത്തിന്റെ കഥയാണ് വിന്‍ഡ്ഫാള്‍ പറയുന്നത്. ഈ മകളുടെ വേഷത്തിലാണ് ഐശ്വര്യ അഭിനയിക്കുന്നത്. ജാസ്മിന്‍സിംഗ് എന്നാണ് കഥാപാത്രത്തിന്റെ പേര്.
ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത് ഉത്തര അമേരിക്കയിലാണ്. ഭോപാല്‍ വാതക ദുരന്തത്തിന്റെ രംഗങ്ങള്‍ ഫ്ലാഷ്ബാക്കായാണ് ചിത്രത്തില്‍ കാണിക്കുന്നത്.
കഥ കേട്ടയുടെനെ ചിത്രം നിര്‍മിക്കാന്‍ താന്‍ തീരുമാനിക്കുകയായിരുന്നെന്നും ഈ ചിത്രം തന്റെ അഭിനയജീവിതത്തിലെ ഒരു വഴിത്തിരിവാകുമെന്നും ഐശ്വര്യ പറഞ്ഞു.
ഈയിടെ പുറത്തിറങ്ങിയ പ്രൈഡ് ആന്റ് പ്രൊജുഡൈസ് ആണ് ഐശ്വര്യ ആദ്യമായി അഭിനയിച്ച ഇംഗ്ലീഷ് ചിത്രം. ചാവോസ്, മിസ്ട്രസ് ഒഫ് സ്പൈസസ് എന്നീ ഹോളിവുഡ് ചിത്രങ്ങളിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications