കാവ്യ കലാഭവന്‍ മണിയ്ക്കൊപ്പം
മലയാളത്തിലെ പ്രമുഖതാരങ്ങളുടെ ചിത്രങ്ങളിലാണ് മുഖ്യമായും കാവ്യാ മാധവന്‍ അഭിനയിക്കുന്നത്. 2006ല്‍ ദിലീപിന്റെ നായികയായി രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചു. പൃഥ്വിരാജിന്റെ രണ്ട് ചിത്രങ്ങളിലും നായികയായി. ഒരു ചിത്രം മോഹന്‍ലാലിനൊപ്പമായിരുന്നു.
പുതിയ ചിത്രത്തില്‍ കാവ്യ ഈ പതിവ് തെറ്റിക്കുകയാണ്. ശരത്ചന്ദ്രന്‍ വയനാട് സംവിധാനം ചെയ്യുന്ന നന്മ കലാഭവന്‍ മണി കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തില്‍ കാവ്യ നായികയാവുന്നു.
ശരത്ചന്ദ്രന്‍ വയനാടിന്റെ ആദ്യചിത്രമായ അന്നൊരിക്കലിലും കാവ്യയായിരുന്നു. ഏറെ അഭിനയസാധ്യതയുള്ള ഒരു കഥാപാത്രത്തെയായിരുന്നു ആ ചിത്രത്തില്‍ കാവ്യ അവതരിപ്പിച്ചത്.
ആരും തൊടാന്‍ അറയ്ക്കുന്ന ശവശരീരങ്ങള്‍ കോരിയെടുക്കുന്ന മുത്തു എന്ന കഥാപാത്രത്തെയാണ് മണി നന്മയില്‍ അവതരിപ്പിക്കുന്നത്. അച്ഛന്റെ തൊഴിലിനെ പുച്ഛത്തോടെ വീക്ഷിക്കുന്ന മകന്റെ വേഷത്തില്‍ റഹ്മാന്‍ അഭിനയിക്കുന്നു.
കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് രാഹുല്‍രാജാണ്. ശരത്ചന്ദ്രന്‍ വയനാടിന്റേതാണ് ചിത്രത്തിന്റെ കഥ.


Click it and Unblock the Notifications