സുരേഷ് ഗോപിയുടെ കാളിദാസന്‍
സുരേഷ് ഗോപിയുടെ കാളിദാസന്‍
ഡിസംബര്‍ 15, 2000
ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന പുതിയ സുരേഷ് ഗോപി ചിത്രമാണ് കാളിദാസന്‍. സുരേഷ് ഗോപിക്ക് ഈ ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ വേഷമാണെന്ന് ചിത്രത്തിന്റെ അണിയറ ശില്പികള്‍ പറയുന്നു. സൗന്ദര്യയും മാളവികയും ആണ് നായികമാര്‍.
ബാബു ആന്റണി, ലാലു അലക്സ്, ഇന്നസെന്റ്, ക്യാപ്റ്റന്‍ രാജു, പ്രേമ, ശ്രീവിദ്യ, ശാരദ, കെ.പി.എ.സി. ലളിത തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. എ.കെ. സാജനും എ.കെ. സന്തോഷും ചേര്‍ന്ന് തിരക്കഥ എഴുതുന്നു.
എസ്. രമേശന്‍ നായര്‍, ചുനക്കര രാമന്‍കുട്ടി, പന്തളം സുധാകരന്‍, ശ്രീകൃഷ്ണദാസ്, എസ്. രമേശ് എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. വിദ്യാസാഗറിന്റേതാണ് സംഗീതം. ഛായാഗ്രഹണം കൃഷ്ണകുമാര്‍.
ഗണേഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.പി. കൊട്ടാരക്കര ചിത്രം നിര്‍മ്മിക്കുന്നു.


Click it and Unblock the Notifications