ചതിക്കാത്ത ചന്തുവിന് നവ്യ നായിക
ചതിക്കാത്ത ചന്തുവിന് നവ്യ നായിക
ഡിസംബര്‍ 15, 2003
റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ചതിക്കാത്ത ചന്തു എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയാവുന്നത് നവ്യാ നായരാണ്.
പൃഥ്വിരാജും നവ്യാനായകരും നായികാനായകന്‍മാരാവുന്ന നാലാമത്തെ ചിത്രമാണിത്. പൃഥ്വിരാജിന്റെ ആദ്യചിത്രമായ നന്ദനം, വെള്ളിത്തിര, അമ്മക്കിളിക്കൂട് എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. ദിലീപിന്റെ നായികയായി തുടങ്ങിയ നവ്യാ നായര്‍ ദിലീപിനൊപ്പമാണ് കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചത്- അഞ്ച് ചിത്രങ്ങളില്‍.
തെങ്കാശിപ്പട്ടണത്തിന് ശേഷം റാഫി മെക്കാര്‍ട്ടിന്‍ ഒരുക്കുന്ന ചിത്രമാണ് ചതിക്കാത്ത ചന്തു. പൃഥ്വിരാജും നവ്യാ നായരും ആദ്യമായാണ് റാഫി മെക്കാര്‍ട്ടിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. ദിലീപ് പിന്‍മാറിയതിനെ തുടര്‍ന്നാണ് ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുന്നത്.
റാഫി മെക്കാര്‍ട്ടിന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. റാഫി മെക്കാര്‍ട്ടിന്‍ രചന നിര്‍വഹിച്ച ജയരാജ് ചിത്രം തിളക്കം ഈ വര്‍ഷത്തെ ഹിറ്റുകളിലൊന്നായിരുന്നു.


Click it and Unblock the Notifications