2007ലെ ലാലിന്റെ പ്രൊജക്ടുകള്‍
2006ലെ മോഹന്‍ലാലിന്റെ ഒടുവിലത്തെ ചിത്രം ബാബ കല്യാണിയാണ്. ബാബ കല്യാണി പൂര്‍ത്തിയാക്കിയ ലാല്‍ ഈ വര്‍ഷം തന്നെ തന്റെ പുതിയ പ്രൊജക്ടുകളുടെ ജോലി തുടരുകയാണ്.
രാംഗോപാല്‍വര്‍മയുടെ ഹിന്ദി ചിത്രം ഷോലെയിലെ അഭിനയിക്കുന്നതിനായി ലാല്‍ ഇപ്പോള്‍ വീണ്ടും മുംബൈയിലാണ്. ഷോലെയിലെ കുറച്ചുഭാഗങ്ങള്‍ അഭിനയിച്ചതിനു ശേഷമാണ് അദ്ദേഹം ബാബാ കല്യാണിയില്‍ അഭിനയിക്കാനെത്തിയത്. ഇപ്പോള്‍ വീണ്ടും ഷോലെയില്‍ അഭിനയിച്ചുവരികയാണ്.
2006ല്‍ തുടങ്ങിയ മറ്റൊരു ചിത്രത്തിലായിരിക്കും അടുത്ത വര്‍ഷമാദ്യം ലാല്‍ തുടര്‍ന്നഭിനയിക്കുന്നത്. പി.ടി.കുഞ്ഞുമുഹമ്മദിന്റെ പരദേശിയുടെ അടുത്ത ഷെഡ്യൂള്‍ ക്രിസ്മസിനു ശേഷമായിരിക്കും ആരംഭിക്കുന്നത്. പരദേശി പൂര്‍ത്തിയാക്കുന്നതിന് ജനവരി 10 വരെ ലാല്‍ ഡേറ്റ് നല്‍കിയിട്ടുണ്ട്.
ജനവരി 10നു ശേഷം ലാല്‍ അഭിനയിക്കുന്നത് അന്‍വര്‍ റഷീദിന്റെ ഛോട്ടാ മുംബൈയിലാണ്. 2007ലെ മോഹന്‍ലാലിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് റാഫി മെക്കാര്‍ട്ടിനാണ്. അന്‍വര്‍ റഷീദിന്റെയും റാഫി മെക്കാര്‍ട്ടിന്റെയും ചിത്രങ്ങളില്‍ കോമഡി ടച്ചുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
അലിഭായി എന്ന ആക്ഷന്‍ ചിത്രമാണ് മോഹന്‍ലാലിന്റെ അടുത്ത പ്രൊജക്ട്. ബാബ കല്യാണിക്കു ശേഷം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകനെ തീരുമാനിച്ചിട്ടില്ല. നേരത്തെ ഷാജി കൈലാസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന പ്രൊജക്ടാണിത്.
നരനു ശേഷം ലാല്‍ ജോഷിയുമായി ഒന്നിക്കുന്ന മറ്റൊരു ചിത്രം കൂടി 2007ല്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിന് തിരക്കഥയെഴുതുന്നത് ലോഹിതദാസാണ്. ശശി അയ്യഞ്ചിറയാണ് ചിത്രം നിര്‍മിക്കുന്നത്.
അടുത്ത വര്‍ഷത്തേക്ക് സിബി മലയിലിന്റെ ചിത്രത്തിനും ലാല്‍ ഡേറ്റ് നല്‍കിയിട്ടുണ്ട്. ദേവദൂതനു ശേഷം മോഹന്‍ലാലും സിബി മലയിലും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. എസ്. ഭാസുരചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.


Click it and Unblock the Notifications