»   » മോഹന്‍ലാല്‍ വീണ്ടും അധോലോക നായകന്‍

മോഹന്‍ലാല്‍ വീണ്ടും അധോലോക നായകന്‍

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ വീണ്ടും അധോലോക നായകന്‍
ഡിസംബര്‍ 16, 2000

മലയാള സിനിമാപ്രേക്ഷകര്‍ ഏറെക്കാലമായി കാത്തുനിന്നിരുന്ന മോഹന്‍ലാല്‍-ജോഷി-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ട് അവസാനം പ്രാവര്‍ത്തികമാകുന്നു. പ്രകമ്പനം കൊള്ളിക്കുന്ന രണ്‍ജി പണിക്കര്‍ ഇനി സക്കീര്‍ ഹുസൈന്റെ വാക്കുകളായി തിയേറ്ററുകളിലെത്തും.

ജോഷി സംവിധാനം ചെയ്യുന്ന പ്രജയില്‍ മോഹന്‍ലാല്‍ സക്കീര്‍ അലി ഹുസൈനാവുകയാണ്. ആദ്യമായാണ് രണ്‍ജി പണിക്കര്‍ മോഹന്‍ലാലിനു വേണ്ടി തൂലിക ചലിപ്പിക്കുന്നത്. മലയാളത്തില്‍ എണ്ണമറ്റ ഉശിരന്‍ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ രണ്‍ജി പണിക്കരുടെ മറ്റൊരു വെല്ലുവിളിയായിരിക്കും സക്കീര്‍ ഹുസൈന്‍.

ഒരു പ്രത്യേക സാഹചര്യത്തില്‍ ക്രിമിനലായ ചെറുപ്പക്കാരനാണ് സക്കീര്‍. എല്ലുറപ്പും കരളുറപ്പുമുള്ള സക്കീര്‍ അധോലോകസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായത് പൊടുന്നനെയാണ്. എന്നാല്‍ ഏതൊരു അധോലോക നായകനെയും പോലെ സക്കീറും ശാന്തമായൊരു ജീവിതത്തിനു വേണ്ടി ആഗ്രഹിച്ചു. എന്നാല്‍ ശാന്തിയിലേക്കുള്ള യാത്രക്കിടയില്‍ അയാള്‍ക്ക് ഒട്ടേറെ ആപത്തുകള്‍ നേരിടേണ്ടി വന്നു.

പ്രജയിലൂടെ ജോഷി പറയുന്നതും സക്കീറിന്റെ ഈ യാത്രയാണ്. ഐശ്വര്യയാണ് മോഹന്‍ലാലിന്റ നായിക. ബട്ടര്‍ ഫ്ലൈസിനും നരസിംഹത്തിനും ശേഷം ഐശ്വര്യ വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ് ഈ ചിത്രത്തിലൂടെ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X