കമല്‍ ചിത്രത്തില്‍ പൃഥ്വിരാജ്, ജിഷ്ണു
കമല്‍ ചിത്രത്തില്‍ പൃഥ്വിരാജ്, ജിഷ്ണു
ഡിസംബര്‍ 16, 2003
വന്‍വിജയമായ സ്വപ്നക്കൂടിന് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജും ജിഷ്്ണുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നമ്മള്‍, സ്വപ്നക്കൂട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം യുവനായകര്‍ക്ക് പ്രാധാന്യം നല്‍കി കമല്‍ ഒരുക്കുന്ന തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രമാണിത്. നമ്മളും, സ്വപ്നക്കൂടും ഹിറ്റായതിന്റെ ആത്മവിശ്വാസത്തില്‍ കമല്‍ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് കലവൂര്‍ രവികുമാറാണ്.
നമ്മള്‍ എന്ന ചിത്രത്തിന് ശേഷം കമല്‍-കലവൂര്‍ രവികുമാര്‍ ടീം വീണ്ടും ഒന്നിക്കുകയാണ് പുതിയ ചിത്രത്തിലൂടെ. ഇഷ്ടം എന്ന ഹിറ്റ് ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറിയ കലവൂര്‍ രവികുമാര്‍ ചൂണ്ട എന്ന ചിത്രത്തിന് ശേഷമാണ് കമല്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
കമലിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ ചിത്രത്തിലാണ് പൃഥ്വിരാജ് നായകനാവുന്നത്. നമ്മളിലൂടെ അരങ്ങേറിയ ജിഷ്ണുവിന്റെയും രണ്ടാമത്തെ കമല്‍ ചിത്രമാണിത്. പൃഥ്വിരാജും ജിഷ്ണുവും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യത്തെ ചിത്രം. നായികയെ തീരുമാനിച്ചിട്ടില്ല.
സ്വപ്നക്കൂടിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച പി. സുകുമാര്‍ തന്നെയാണ് പുതിയ ചിത്രത്തിനും ക്യാമറ ചലിപ്പിക്കുന്നത്. ഡ്രീം ടീം പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ഹൗളി പോട്ടറാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications