രസികനില്‍ പ്രതീക്ഷയര്‍പ്പിച്ച് ദിലീപ്

By Staff

രസികനില്‍ പ്രതീക്ഷയര്‍പ്പിച്ച് ദിലീപ്
ഡിസംബര്‍ 16, 2004

മലയാള സിനിമയിലെ രസികനായ ദിലീപിന് തന്റെ ക്രിസ്തുമസ് ചിത്രമായ രസികനില്‍ ഏറെ പ്രതീക്ഷകളാണുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷവും ഹിറ്റുകള്‍ തീര്‍ത്ത് താരങ്ങളില്‍ മുന്നില്‍ മിന്നിനിന്ന ദിലീപിന് ഈ വര്‍ഷം സൂപ്പര്‍ഹിറ്റുകളൊന്നും ഉണ്ടാക്കാനായിട്ടില്ല.

ഡിസംബര്‍ 16 വ്യാഴാഴ്ചയാണ് രസികന്‍ പ്രദര്‍ശനത്തിനെത്തുന്നത്. ക്രിസ്തുമസ് ചിത്രങ്ങളുടെ കൂട്ടത്തില്‍ ആദ്യം റിലീസ് ചെയ്യുന്ന ചിത്രം. 64 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇത്രയും കേന്ദ്രങ്ങളിലായി ഒരു ചിത്രം റിലീസിംഗിനെത്തുന്നത് ആദ്യമായാണ്.

മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നായ മീശമാധവന്റെ സംവിധായകനുമായി ദിലീപ് വീണ്ടും കൈകോര്‍ക്കുമ്പോള്‍ ഒരു വന്‍വിജയം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പട്ടാളം എന്ന ചിത്രത്തിന്റെ പരാജയത്തെ തുടര്‍ന്ന് ഒരുക്കുന്ന ഈ ചിത്രത്തിന്റെ ബോക്സോഫീസിലെ പ്രകടനം ലാല്‍ ജോസിനും തന്റെ കരിയറില്‍ നിര്‍ണായകമാണ്.

കഴിഞ്ഞ വര്‍ഷം സിഐഡി മൂസ, തിളക്കം എന്നീ സൂപ്പര്‍ഹിറ്റുകളിലൂടെ സൂപ്പര്‍താരങ്ങളെയും വെല്ലുന്ന പ്രകടനമാണ് ദിലീപ് കാഴ്ചവച്ചത്. 2002ലും മീശമാധവന്‍, കുഞ്ഞിക്കൂനന്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ ക്രെഡിറ്റിലാക്കിയ ദിലീപ് തന്നെയായിരുന്നു താരങ്ങളില്‍ മുന്നില്‍. എന്നാല്‍ ആ വിജയം ഈ വര്‍ഷം ആവര്‍ത്തിക്കാന്‍ ദിലീപിനായിട്ടില്ല.

ഈ വര്‍ഷം ഇതുവരെ സൂപ്പര്‍ഹിറ്റുകളൊന്നും ദിലീപിന്റെ പേരിലില്ല. റണ്‍വേ മാത്രമാണ് ശരാശരി വിജയം നേടിയ ചിത്രം. ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ദിലീപ്-പ്രിയദര്‍ശന്‍ ചിത്രം നിര്‍മാതാവിന് സാമ്പത്തികനഷ്ടമാണ് വരുത്തിവച്ചത്. ദിലീപ് തന്നെ നിര്‍മിച്ച കഥാവശേഷന്‍ ബോക്സോഫീസില്‍ തണുത്ത പ്രതികരണമാണ് ഉണ്ടാക്കിയത്. ജനപ്രിയനായകന്‍ എന്ന സ്ഥാനം നല്‍കി മാധ്യമങ്ങള്‍ സൂപ്പര്‍താരങ്ങളോടൊപ്പം സ്ഥാനം നല്‍കിയിട്ടുള്ള ദിലീപിന് ഇനി പ്രതീക്ഷയത്രയും രസികനിലാണ്. ക്രിസ്തുമസിന് ഒരാഴ്ച മുമ്പ് തിയേറ്ററിലെത്തുകയാണ് ചിത്രം. ഒരാഴ്ചയോളം മത്സരത്തിന് മറ്റ് ചിത്രങ്ങളൊന്നുമില്ലാത്തത് രസികന്റെ ബോക്സോഫീസ് പ്രകടനത്തിന് അനുകൂലമാവുമെന്നാണ് കണക്കുകൂട്ടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X