നടി മാറിയപ്പോള്‍ നായികമാര്‍ രണ്ടായി
മലയാള സിനിമയില്‍ ഗ്ലാമര്‍ കാട്ടാന്‍ ധൈര്യപ്പെടുന്ന നടിമാരെ തമിഴ് രണ്ട് കൈയും നീട്ടി സ്വീകരിക്കും. എന്നാല്‍ തമിഴില്‍ ഗ്ലാമര്‍ രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട നടിയോട് മലയാളത്തിനുള്ള സമീപനമെന്താവും? മലയാളത്തിന് ഈ നടിയെ വേണ്ടെന്നു പോലും പ്രഖ്യാപിച്ചു കളയും!
ജയസൂര്യയുടെ ചങ്ങാതിപ്പൂച്ച എന്ന ചിത്രത്തില്‍ പ്രീതി വര്‍മ എന്ന അന്യഭാഷാ നടിയെ നായികയാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ നടി പതിനെട്ടു വയതു പുയലേ എന്ന ചിത്രത്തില്‍ ഗ്ലാമര്‍ രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് അറിഞ്ഞതോടെ ചങ്ങാതിപ്പൂച്ചയുടെ സംവിധായകന്റെയും മറ്റും മട്ടും ഭാവവും മാറി. പ്രീതി വര്‍മയെ സിനിമയില്‍ നിന്ന് ഒഴിവാക്കാനായി തീരുമാനം.
പകരം പുതിയ നായിക വന്നപ്പോള്‍ ഒരു നായികക്കു പകരം രണ്ടു നായികമാരായി. ക്ലാസ്മേറ്റ്സിലൂടെ സിനിമയിലെത്തിയ രാധികയും ആനച്ചന്തത്തിലൂടെ നായികയായ രമ്യാ നമ്പീശനുമാണ് ചിത്രത്തിലെ പുതിയ നായികമാര്‍.


Click it and Unblock the Notifications