ദിലീപ് വീണ്ടും സിനിമാ നിര്‍മാണത്തിന്
ഏറെ പ്രതീക്ഷകളോടെയാണ് ഷാജി കൈലാസ്-ദിലീപ് ടീമിന്റെ ഡോണ്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. എന്നാല്‍ പ്രതീക്ഷകള്‍ തകര്‍ത്ത് ഡോണ്‍ പ്രേക്ഷകര്‍ക്ക് നിരാശ മാത്രം പകര്‍ന്നു. ചിത്രം പരാജയവുമായി.
എന്താണ് ഡോണിന്റെ പരാജയത്തിന് കാരണമായത്? പരാജയത്തിന് താന്‍ മാത്രമല്ല കാരണമെന്ന് പറഞ്ഞ ഷാജി ചിലരുടെ പ്രത്യേക താത്പര്യങ്ങളെ പഴി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പരാജയത്തിന് മറ്റൊരു കാരണം കൂടി ഇപ്പോള്‍ ഷാജി തിരിച്ചറിഞ്ഞിരിക്കുന്നു. ഒരു ദിലീപ് ചിത്രത്തില്‍ നിന്നും പ്രതീക്ഷിച്ചതു പ്രേക്ഷര്‍ക്കു നല്‍കാന്‍ ഡോണില്‍ തനിക്ക് കഴിഞ്ഞില്ല.
ഏതായാലും ആ കുറവ് നികത്താന്‍ ഷാജി ഒരുങ്ങുകയാണ്. ദിലീപ് സിനിമകളില്‍ കാണുന്ന തമാശയും വൈകാരിക മുഹൂര്‍ത്തങ്ങളുമൊക്കെയായി ഒരു ചിത്രം ഷാജി ഒരുക്കുന്നു.
ഡോണിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ദിലീപ് തന്നെയാണ് നിര്‍മിക്കുന്നത്. പാണ്ടിപ്പടക്കു ശേഷം ദിലീപ് നിര്‍മിക്കുന്ന ചിത്രമായിരിക്കും ഇത്.


Click it and Unblock the Notifications