ശ്യാമപ്രസാദ് ഇംഗ്ലീഷ് ചിത്രം ചെയ്യുന്നു
ശ്യാമപ്രസാദ് ഇംഗ്ലീഷ് ചിത്രം ചെയ്യുന്നു
ഡിസംബര്‍ 17, 2001
അിസാക്ഷിക്കു ശേഷം ശ്യാമപ്രസാദ് ഇംഗ്ലീഷ് ചിത്രം സംവിധാനം ചെയ്യുന്നു. മിത്ത് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
നസിറുദീന്‍ ഷായാണ് ചിത്രത്തില്‍ നായകന്‍. ഒരു ഹോളിവുഡ് ക്യാമറാമാനാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം ചെയ്യുന്നത്.
അഗ്നിസാക്ഷി, കല്ലുകൊണ്ടൊരു പെണ്ണ് എന്നിവയാണ് ശ്യാമപ്രസാദ് നേരത്തെ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഒ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെ ആസ്പദമാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനും ശ്യാമപ്രസാദിന് പദ്ധതിയുണ്ട്.
ചലച്ചിത്രങ്ങള്‍ക്ക് പുറമേ ടെലിവിഷന്‍ സീരിയലുകളും ശ്യാമപ്രസാദ് സംവിധാനം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications