വസുന്ധരയുടെ ആല്‍ബം ജനുവരിയില്‍
വസുന്ധരയുടെ ആല്‍ബം ജനുവരിയില്‍
ഡിസംബര്‍ 17, 2001
കൊച്ചി: അടുത്ത ജനുവരിയില്‍ തന്റെ പോപ്പ് ആല്‍ബം പുറത്തിറക്കുമെന്ന് ഗായികയും നടിയുമായ വസുന്ധരാദാസ് അറിയിച്ചു.
ആല്‍ബത്തിന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ജൂണിനു ശേഷം മാത്രമേ സിനിമയില്‍ പുതിയ റോളുകള്‍ ഏറ്റെടുക്കുകയുള്ളൂവെന്ന് വസുന്ധര പറഞ്ഞു.ഡിസംബര്‍ 17 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വസുന്ധര. ജനുവരി 19ന് രാജീവ് ഗാന്ധി സ്റേഡിയത്തില്‍ ഒരു പരിപാടി അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് വസുന്ധര കൊച്ചിയിലെത്തിയത്.
മലയാള ചിത്രങ്ങളോട് തനിക്ക് പ്രത്യേക താത്പര്യമുണ്ടെന്ന് വസുന്ധര പറഞ്ഞു. മോഹന്‍ലാലിനോടും കമലഹാസനോടും കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് വ്യത്യസ്തമായ അനുഭവമായി. ഇരുവരില്‍ നിന്നും അഭിനയത്തിന്റെ പല പാഠങ്ങളും പഠിക്കാന്‍ കഴിഞ്ഞു.
മീരാ നായരുടെ തന്റെ അഭിനയ ജിവിതത്തിലെ ഒരു സുപ്രധാന സംഭവമാണ്. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഹിന്ദിയില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്നും വസുന്ധര പറഞ്ഞു.
കമലഹാസന്റെ ഹേ റാമിലൂടെ അഭിനയരംഗത്തെത്തിയ വസുന്ധര മോഹന്‍ലാലിന്റെ രാവണപ്രഭുവില്‍ നായികയായിരുന്നു. മീരാനായരുടെ മണ്‍സൂണില്‍ വെഡിംഗില്‍ പ്രധാന കഥാപാത്രത്തെയാണ് വസുന്ധര അവതരിപ്പിച്ചത്.


Click it and Unblock the Notifications