101 കഥകളുള്ള ചിത്രവുമായി ഹക്കിം
101 കഥകളുള്ള ചിത്രവുമായി ഹക്കിം
ഡിസംബര്‍ 17, 2003
ഒരാള്‍ മാത്രം അഭിനയിക്കുന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് ഹക്കിം. കലാഭവന്‍ മണി അഭിനയിച്ച ഗാര്‍ഡ് എന്ന ചിത്രം. ഗാര്‍ഡിന് ശേഷം ഹക്കിം ഒരുക്കുന്നത് 101 വ്യത്യസ്ത കഥകള്‍ പ്രമേയമാവുന്ന ചിത്രമാണ്.
860ഓളം അഭിനേതാക്കളാണ് ജോസഫും ചില ചിന്തകളും എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രീകരണം നടത്തുന്നതും വ്യത്യസ്ത ലൊക്കേഷനുകളില്‍.
അഞ്ച് മിനുട്ട് വീതം ദൈര്‍ഘ്യമുള്ള 101 കഥകളാണ് ചിത്രത്തില്‍ പറയുന്നത്. ഇതല്ലേ അവസ്ഥ, റെയില്‍വേ ട്രാക്ക്, മുത്തശി, മഹിളാ സമാജം തുടങ്ങിയ 101 കഥകള്‍. ചിത്രകാരിയായ മറിയയാണ് ചിത്രം നിര്‍മിക്കുന്നത്.
സംവിധായകന്‍ ജയരാജിന്റെ ഭാര്യ സബിതയാണ് ഹക്കിമിന്റെ ആദ്യത്തെ പരീക്ഷണചിത്രമായ ഗാര്‍ഡ് നിര്‍മിച്ചിരുന്നത്. സിനിമയില്‍ ഒട്ടേറെ ചെറുവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഹക്കിം ഗാര്‍ഡിലൂടെയാണ് സംവിധായകന്റെ കുപ്പായമണിയുന്നത്.


Click it and Unblock the Notifications