തമിഴിനായി മലയാളത്തെ വെടിഞ്ഞു
തമിഴിനായി മലയാളത്തെ വെടിഞ്ഞു
ഡിസംബര്‍ 17, 2004
മലയാളത്തില്‍ ഗംഭീരമായ തുടക്കമാണ് നയന്‍താരക്ക് കിട്ടിയത്. മലയാളത്തില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും തമിഴിനായി ഇപ്പോള്‍ മലയാളത്തെ വെടിയുകയാണ് ഈ നടി.
മനസ്സിനക്കരെയില്‍ ജയറാമിന്റെ നായികയായി അരങ്ങേറിയ ഈ നടി അടുത്ത ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി- വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തില്‍. മൂന്നാമത് അഭിനയിച്ചതും മോഹന്‍ലാല്‍ ചിത്രത്തിലായിരുന്നു. സൂപ്പര്‍ഹിറ്റായ ഓണച്ചിത്രം നാട്ടുരാജാവില്‍ മോഹന്‍ലാലിന്റെ സഹോദരിയായി ഒരു പ്രധാന വേഷത്തിലാണ് നയന്‍താര അഭിനയിച്ചത്.
തുടര്‍ന്നും മലയാളത്തില്‍ നിന്ന് മികച്ച ഓഫറുകളാണ് നയന്‍താരക്ക് ലഭിച്ചത്. മമ്മൂട്ടി ചിത്രത്തിലും ജയറാം ചിത്രത്തിലും നായികയാവാന്‍ അവസരം തേടിയെത്തിയെങ്കിലും നയന്‍താര അത് വേണ്ടെന്നുവച്ചു!
അന്യഭാഷാ നടിമാരെ നായികയാക്കാന്‍ കൂടുതല്‍ താത്പര്യം കാണിക്കാറുള്ള മമ്മൂട്ടിയുടെ തൊമ്മനും മക്കളും എന്ന ചിത്രത്തില്‍ നായികയാവാനുള്ള അവസരമാണ് നയന്‍താര വേണ്ടെന്നുവച്ചത്. തനിക്ക് നായികയാവാന്‍ പോന്ന നടി എന്ന് മമ്മൂട്ടിക്ക് തോന്നിയിട്ടും സൂപ്പര്‍താരത്തിന്റെ നായികയായി അഭിനയിക്കാനുള്ള ക്ഷണം നയന്‍താര തട്ടിക്കളഞ്ഞു.
സിബി മലയില്‍ സംവിധാനം ചെയ്യുന്ന അമൃതം എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി അഭിനയിക്കാമെന്ന് നയന്‍താര ഏറ്റതാണ്. അവസാന നിമിഷം ഈ നടി പിന്‍മാറിയതോടെ സിബി മലയിലിന് മറ്റൊരു നടിയെ നായികയാക്കേണ്ടിവന്നു.
മികച്ച ഈ രണ്ട് അവസരങ്ങളും നയന്‍താര തഴഞ്ഞത് തമിഴില്‍ അഭിനയിക്കാന്‍ വേണ്ടിയാണ്. തമിഴില്‍ അഭിനയിക്കുന്നുവെന്ന് ചുമ്മാ പറഞ്ഞാല്‍ പോരല്ലോ. ചന്ദ്രമുഖി എന്ന ചിത്രത്തില്‍ രജനീകാന്തിന്റെ നായികയായാണ് നയന്‍താര അഭിനയിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടിയാണ് മലയാളത്തിലെ രണ്ട് വന്‍പ്രൊജക്ടുകള്‍ നയന്‍താര വേണ്ടെന്നുവച്ചത്.


Click it and Unblock the Notifications