മമ്മൂട്ടിയുടെ ബിഗ് ബി
ഛായാഗ്രാഹകനായ അമല്‍ നീരദ് മമ്മൂട്ടിയെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബിഗ് ബി എന്ന് പേരിട്ടു.
2007ലെ മമ്മൂട്ടിയുടെ പ്രൊജക്ടുകളിലൊന്നാണ് ബിഗ് ബി. മുംബൈയില്‍ പ്രശസ്തരുടെ ബോഡിഗാര്‍ഡായി പ്രവര്‍ത്തിച്ചതിനു ശേഷം കൊച്ചിയില്‍ തിരിച്ചെത്തുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടി വ്യത്യസ്തമായ ഗെറ്റപ്പിലാണ് ബിഗ് ബിയില്‍ പ്രത്യക്ഷപ്പെടുന്നത്.
പത്മപ്രിയയാണ് ചിത്രത്തില്‍ നായിക. കാഴ്ച, രാജമാണിക്യം, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്നീ ചിത്രങ്ങള്‍ക്കു ശേഷം പത്മപ്രിയ ബിഗ് ബിയിലൂടെ ഒരിക്കല്‍ക്കൂടി മമ്മൂട്ടിയുടെ നായികയാവുകയാണ്.
അമല്‍ നീരദ് തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായിവരികയാണ്. ഷാഹുല്‍ ഹമീദിന്റെ മരക്കാര്‍ ഫലിംസ് ആദ്യമായി തിയേറ്ററുകളിലെത്തിക്കുന്ന ചിത്രമായിരിക്കും ഇത്.


Click it and Unblock the Notifications