സുരേഷ് ഗോപിക്ക് ജയന്‍സ്മാരക അവാര്‍ഡ്

By Staff

സുരേഷ് ഗോപിക്ക് ജയന്‍സ്മാരക അവാര്‍ഡ്
ഡിസംബര്‍ 18, 2000

തൃശൂര്‍: ചലച്ചിത്ര നടന്‍ സുരേഷ് ഗോപിക്ക് ജയന്‍ സ്മാരക അവാര്‍ഡ്. 20 വര്‍ഷം മുമ്പ് അന്തരിച്ച ചലച്ചിത്ര നായകന്‍ ജയന്റെ സ്മരണയ്ക്കായി ഫിലിം ഓഡിയന്‍സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

ചലച്ചിത്ര രംഗത്ത് സുരേഷ് ഗോപി നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കുന്നത്. 2001 ജനവരിയില്‍ ഗുരുവായൂരില്‍ നടക്കുന്ന ജയന്‍ അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.

ചലച്ചിത്ര നടന്‍ മുരളി, സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള, കെ. കൊച്ചു നാരായണപ്പിള്ള എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണ്ണയസമിതിയാണ് സുരേഷ് ഗോപിയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. സ്വര്‍ണ്ണമുദ്രയും ശില്‍പവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് അവാര്‍ഡ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X