അന്തിപ്പൊന്‍വെട്ടത്തില്‍ ജയറാം, കാവ്യ
അന്തിപ്പൊന്‍വെട്ടത്തില്‍ ജയറാം, കാവ്യ
ഡിസംബര്‍ 18, 2002
വിനയന്റെ സഹസംവിധായകനായിരുന്ന വിന്‍സൂര്‍ ആദ്യമായി സ്വതന്ത്ര സംവിധാകനാവുന്നു. ജയറാമാണ് വിന്‍സൂറിന്റെ ആദ്യചിത്രത്തില്‍ നായകനാവുന്നത്.
അന്തിപ്പൊന്‍വെട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കാവ്യാ മാധവന്‍ നായികയാവുന്നു. ജയസൂര്യ, മുരളി, നരേന്ദ്രപ്രസാദ്, ഊര്‍മിളാ ഉണ്ണി, കവിയൂര്‍ പൊന്നമ്മ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
ബാബു ജനാര്‍ദനനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. ക്യാമറ ഉത്പല്‍ വി. നായനാര്‍, പ്രദീപ് അഷ്ടമിച്ചിറയുടെ വരികള്‍ക്ക് കെ. കെ. അവാസ് സംഗീതം പകരുന്നു. എഡിറ്റിംഗ് അപ്പച്ചന്‍.
സത്യന്‍ അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ടി. കെ. രാജീവ്കുമാറിന്റെ സീതാകല്യാണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയറാം അഭിനയിക്കുന്ന ചിത്രമാണിത്. സീതാകല്യാണത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ജയറാം അന്തിപ്പൊന്‍വെട്ടത്തില്‍ അഭിനയിക്കും. ജനവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.


Click it and Unblock the Notifications