മലയാളത്തിന് ഒരു പുതുമുഖം കൂടി- ശ്രുതിക
മലയാളത്തിന് ഒരു പുതുമുഖം കൂടി- ശ്രുതിക
ഡിസംബര്‍ 18, 2002
മലയാളത്തിലേക്ക് ഒരു അന്യഭാഷാനടി കൂടിയെത്തുന്നു. രാജസേനന്‍ സംവിധാനം ചെയ്യുന്ന സ്വപ്നം കൊണ്ടാരു തുലാഭാരം എന്ന ചിത്രത്തില്‍ നായികയാവുന്നത് തമിഴില്‍ നിന്നെത്തുന്ന ശ്രുതികയാണ്.
തമിഴിലെ പ്രശസ്ത ഹാസ്യനടനായിരുന്ന തെങ്കയ് ശ്രീനിവാസന്റെ പേരമകളാണ് ശ്രുതിക. ചിത്രത്തില്‍ സുരേഷ് ഗോപിയാണ് നായകനാവുന്നത്.
മേഘസന്ദേശത്തിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന രാജസേനന്‍ ചിത്രമാണ് സ്വപ്നം കൊണ്ടാരു തുലാഭാരം. കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്.
ഇരുവരും സഹോദരന്മാരായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇരുവര്‍ക്കും തമ്മില്‍ എട്ട് വയസിന്റെ അന്തരമുണ്ട്. അതുകൊണ്ടുതന്നെ മൂത്ത സഹോദരന്‍ ഇളയവനെ തന്റെ മകനെ പോലെയാണ് കാണുന്നത്. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് സ്വപ്നം കൊണ്ടാരു തുലാഭാരം പറയുന്നത്.


Click it and Unblock the Notifications