കാര്‍ത്തിക ഇനി നായിക
മീശമാധവന്‍ പോലുള്ള ചിത്രങ്ങളില്‍ കൊച്ചുവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കാര്‍ത്തിക പോലും കരുതിയിരിക്കില്ല തന്നെ കാത്ത് നായികാപട്ടം കാത്തിരിക്കുന്നുണ്ടെന്ന്. ചെറിയ വേഷങ്ങളില്‍ നിന്ന് നായികയിലേക്ക് വളരാന്‍ ഏതായാലും കാര്‍ത്തികക്ക് കഴിഞ്ഞു.
വെള്ളിനക്ഷത്രം, അപരിചിതന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നായികമാരിലൊരാളായി വേഷമിട്ട കാര്‍ത്തിക ഇപ്പോള്‍ സോളോ ഹീറോയിനായും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.
സ്ത്രീകഥാപാത്ര പ്രധാനമായ കനല്‍കണ്ണാടി എന്ന ചിത്രത്തില്‍ കാര്‍ത്തികയാണ് നായിക. ഇന്ദ്രജിത്താണ് ഈ ചിത്രത്തില്‍ നായകന്‍.
കനകസിംഹാസനത്തില്‍ ജയറാമിന്റെ നായികയാണ് കാര്‍ത്തിക. ജയറാമിന്റെ ഭാര്യയായാണ് വേഷം. ലക്ഷ്മി ഗോപാലസ്വാമിയാണ് ചിത്രത്തിലെ മറ്റൊരു നായിക.
സുരേഷ് ഗോപി നായകനാവുന്ന ബ്ലാക്ക് ക്യാറ്റിലും കാര്‍ത്തിക നായികയാണ്. ഇരട്ടനായികമാരുണ്ട് ചിത്രത്തില്‍. മീനയാണ് മറ്റൊരു നായിക.


Click it and Unblock the Notifications